എഐ ക്യാമറ പദ്ധതിയിലെ അനിശ്ചിതത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ അമര്‍ഷം

author-image
ടെക് ഡസ്ക്
New Update

ഐ ക്യാമറ പദ്ധതിയിലെ അനിശ്ചിതത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ അമര്‍ഷം പുകയുന്നു. ഈ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് നോട്ടീസ് അയക്കാൻ പലയിടത്തും കണ്‍ട്രോള്‍ റൂമുകളില്‍ സ്റ്റാഫ് ഇല്ല എന്നും ഇതിന്‍റെ മറവില്‍ റോഡുകളിലെ എൻഫോഴ്‍സ്‍മെന്‍റ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഒരു വിഭാഗം മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ പറയുന്നത്. കണ്ട്രോൾ റൂമിൽ ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്‍സ് ചെയ്യുമെന്നായിരുന്നു ഉത്തരവെന്നും ഇത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഈ ജീവനക്കാര്‍ പറയുന്നു.

Advertisment

publive-image

കണ്ട്രോൾ റൂം തയ്യാറാക്കി ഒരു ജില്ലയിൽ ഒരു എംവിഐയെ കണ്ട്രോൾ റൂം ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും നോട്ടീസ് അയക്കാൻ സ്റ്റാഫ് ഇല്ല എന്നാണ് ആരോപണം. അതുകൊണ്ടു തന്നെ എൻഫോഴസ്‍മെന്‍റ് ഓഫീസിലെ എല്ലാ എംവിഐമാരും ഏഎംവിഐമാരും കൂടി കണ്ട്രോൾ റൂമിൽ ഇരുന്ന് നോട്ടീസ് അയക്കേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ക്യാമറ കണ്ടെത്താത്ത നിയമലംഘനങ്ങള്‍ പരിശോധിക്കാനോ , ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിലെ എൻഫോഴ്‍സ്‍മെന്‍റിനോ ആളുണ്ടാകില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

നികുതി അടക്കാതെയും ടെസ്റ്റ് ചെയ്യാതെയും ഇൻഷുറൻസും പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നതും ഓവർ ലോഡും അനധികൃത പാർക്കിംഗുമൊന്നും ക്യാമറ കണ്ടെത്തില്ല. അതുകൊണ്ടു തന്നെ കണ്ട്രോൾ റൂമിൽ ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്‍സ് ചെയ്യുമെന്ന ഉത്തരവ് അട്ടിമറിച്ച് വലിയ ശമ്പളം വാങ്ങുന്ന എംവിഐമാരും എഎംവിഐമാരും ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ഫൈൻ നോട്ടീസ് അയക്കാൻ മാത്രം ഇരുന്നാല്‍ സംസ്ഥാനത്തെ എൻഫോഴ്‍സ്‍മെന്‍റ് ആകെ തകിടം മറിയുമെന്നും ജീവനക്കാര്‍ പറയുന്നു.

എ ഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാതെ ട്രാഫിക് കമ്മീഷണർ അടക്കമുള്ളവർ ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. കേരളത്തില്‍ സ്ഥാപിച്ച 726 ഏഴ് ക്യാമറകളിൽ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റും ഒഴികെ ബാക്കി ഒരു ക്യാമറയും ഓവർ സ്‍പീഡ് പിടിക്കാനുള്ള ക്യാമറകൾ അല്ലെന്നാണ് ഒരു വിഭാഗം എംവിഡി ജീവനക്കാര്‍ പറയുന്നത്.

Advertisment