വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ കുറഞ്ഞ വിലയുള്ള ഇ-ബൈക്കുകൾക്ക് ആവശ്യക്കാരേറെയാണ്. ഇപ്പോള്‍ തൻവാൾ സ്‌പോർട്ട് 63 മിനി എന്ന ശക്തമായ ഇ-ബൈക്ക് വിപണിയില്‍ വൻ വാഗ്‍ദാനവുമായി എത്തിയിരിക്കുന്നു. പൂർണമായും ചാർജ് ചെയ്‍താൽ ഈ ഇലക്ട്രിക്ക് സ്‍കൂട്ടറിന് 70 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
/sathyam/media/post_attachments/gKKvN6U79MCuMPhIuran.jpg)
ഇ-ബൈക്കിൽ 48 V/26 Ah ബാറ്ററി പായ്ക്ക് ഇൻസ്റ്റാൾ ചെയ്‍തിട്ടുണ്ട്. ഒരു BLDC മോട്ടോർ ഉണ്ട്. സുരക്ഷയ്ക്കായി ഇരുചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ കണ്‍സോളും ട്യൂബ് ലെസ് ടയറുകളും ഇതിലുണ്ട്. 49,990 രൂപയാണ് തുൻവാൾ സ്‌പോർട് 63 മിനിയുടെ വില. ഇരുചക്രങ്ങളിലും ഡ്രം ബ്രേക്കുകൾക്ക് ഒപ്പം ട്യൂബ്‌ലെസ് ടയറുകളും ഡിജിറ്റൽ കൺസോളും ഇതിന് ലഭിക്കുന്നു.
ഇത് ഒരു വേരിയന്റിലാണ് വരുന്നത്. ഇത് പ്രവർത്തിപ്പിക്കാൻ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ആവശ്യമില്ല. വേഗത കുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറാണിത്. കുറഞ്ഞ ഭാരവും സ്റ്റൈലിഷ് ഡിസൈനും നൽകിയിട്ടുണ്ട്. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് ഏകദേശം അഞ്ച് മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റൽ സ്പീഡോമീറ്റർ, ഡിജിറ്റൽ ട്രിപ്പ് മീറ്റർ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഇബിഎസ്, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ് തുടങ്ങിയ നൂതന സവിശേഷതകളുണ്ട്. ഡിജിറ്റൽ സ്പീഡോമീറ്ററും ട്രിപ്പ് മീറ്ററും ഇതിലുണ്ട്.