MQB-A2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗൺ ടെയ്‌റോണിന്റെ സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

രു പുതിയ 7-സീറ്റർ എസ്‌യുവിയുടെ പണിപ്പുരയിലാണ് ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‍വാഗണ്‍ . ഫോക്‌സ്‌വാഗൺ ടെയ്‌റോൺ എന്നാണ് ഇതിന്‍റെ പേരെന്നും MQB-A2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആഗോള മോഡലായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്. ഇതേ പ്ലാറ്റ്‍ഫോമാണ് സ്‌കോഡ കൊഡിയാക്കിന് അടിവരയിടുന്നത്. പുതിയ ഫോക്‌സ്‌വാഗൺ 7-സീറ്റർ എസ്‌യുവി അടിസ്ഥാനപരമായിഫോക്‌സ്‌വാഗൺ ടിഗ്വാൻ ഓള്‍സ്‍പേസിന്‍റെ പിൻഗാമിയാകും. എന്നിരുന്നാലും, ഇതിന് വ്യത്യസ്ത ഡിസൈൻ ഭാഷ ലഭിക്കും.

Advertisment

publive-image

ആഗോള വിപണികൾക്കായി, ടെയ്‌റോൺ എസ്‌യുവി ജർമ്മനിയിൽ നിർമ്മിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. 2024ൽ മോഡൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. പുതിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7-സീറ്റർ എസ്‌യുവി 2025-ന്റെ തുടക്കത്തിൽ ഇന്ത്യയില്‍ എത്തുമെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ, ഈ വാഹനത്തെ ഒരു CKD (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ) യൂണിറ്റായി കൊണ്ടുവന്ന് പ്രാദേശികമായി അസംബിൾ ചെയ്യും. പുതിയ ഫോക്‌സ്‌വാഗൺ 7-സീറ്റർ എസ്‌യുവി പരിമിതമായ സംഖ്യകളിൽ വാഗ്ദാനം ചെയ്യും.

ചൈനീസ് വിപണിയിൽ അഞ്ച് സീറ്റ് കോൺഫിഗറേഷനോടുകൂടിയ ടെയ്‌റോൺ എസ്‌യുവി ഇതിനകം തന്നെ കാർ നിർമ്മാതാവ് റീട്ടെയിൽ ചെയ്യുന്നുണ്ട്. ചൈന-സ്പെക്ക് പതിപ്പിന് ഏകദേശം 4.6 മീറ്റർ നീളമുണ്ട്. അതിന്റെ പുതിയ തലമുറ മോഡൽ മൂന്ന് നിര സീറ്റ് ക്രമീകരണത്തോടെ ആഗോള മോഡലായി വരും. അടുത്തിടെ, ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാന്റെയും ടൈഗൺ എസ്‌യുവിയുടെയും ചില പ്രത്യേക പതിപ്പുകളും പുതിയ വകഭേദങ്ങളും കമ്പനി പ്രദർശിപ്പിച്ചിരുന്നു. പ്രദർശിപ്പിച്ച എല്ലാ മോഡലുകളും ജൂൺ മാസത്തിൽ വിൽപ്പനയ്‌ക്കെത്തും.

പുതിയ ജിടി പ്ലസ് 1.5L TSI പെട്രോൾ, മാനുവൽ വേരിയന്റിനൊപ്പം ഫോക്‌സ്‌വാഗൺ വിര്‍ടസ് മോഡൽ ലൈനപ്പ് വിപുലീകരിക്കും. ഡീപ്പ് ബ്ലാക്ക് പേൾ ഫിനിഷിൽ പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് ജിടി എഡ്‍ജ് ലിമിറ്റഡ് കളക്ഷനുമുണ്ട് . ഇത് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും. പുതിയ ലാവ ബ്ലൂ കളർ സ്‍കീമും സെഡാന് ലഭിക്കും. അതുപോലെ, 1.5L ടർബോ പെട്രോൾ എഞ്ചിൻ നൽകുന്ന രണ്ട് പുതിയ ജിടി പ്ലസ് വേരിയന്റുകളോടെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ വാഗ്ദാനം ചെയ്യുന്നത്.

Advertisment