മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ അഞ്ച് വകഭേദങ്ങളിൽ എത്തുന്നു

author-image
ടെക് ഡസ്ക്
New Update

മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ 7.47 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെ വിലയുള്ള അഞ്ച് വകഭേദങ്ങളിൽ വരുന്നു. ഇപ്പോൾ, കാർ നിർമ്മാതാവ് അതിന്റെ രണ്ടാമത്തെ വലിയ മോഡലായ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡൽ 2023 മെയ് അവസാനത്തോടെ വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍.

Advertisment

publive-image

ഇപ്പോഴിതാ പുതിയ ജിംനിയുടെ വില വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നു. പ്രധാന എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ വളരെ വില കുറഞ്ഞതായിരിക്കും ജിംനി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങളുടെയും ടോപ്പ് എൻഡ് വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസം ഏകദേശം നാല് ലക്ഷം രൂപയായിരിക്കും എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബേസ് വേരിയന്റിന് ഏകദേശം 9.99 ലക്ഷം രൂപയും എക്‌സ് ഷോറൂം വിലയിൽ ടോപ്പ് എൻഡിന് 13.99 ലക്ഷം രൂപയുമാണ് ജിംനിയുടെ പ്രതീക്ഷിക്കുന്ന വില.

മഹീന്ദ്ര ഥാര്‍ 4X4 ന്റെ അടിസ്ഥാന വേരിയന്റിന് 13.87 ലക്ഷം രൂപയാണ് വില. അതായത് രണ്ട് വാഹനങ്ങളുടെയും അടിസ്ഥാന വേരിയന്‍റിന്‍റെ എക്‌സ്‌ഷോറൂം വിലയിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. 10.54 ലക്ഷം രൂപയിൽ ആരംഭിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ ഥാറിന്റെ RWD വേരിയന്റ് മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ചിരുന്നു. മഹീന്ദ്ര ഥാർ 4×4 എം‌എൽ‌ഡി ടോപ്പ് എൻഡ് വേരിയന്‍റ് 16.77 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. ദില്ലിയിൽ, മഹീന്ദ്ര ഥാര്‍ 4X4 LX ഹാർഡ്-ടോപ്പ് ഡീസൽ-ഓട്ടോമാറ്റിക്കിന് 19.6 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വില.

ജിംനിക്ക് 15.5 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ വിലവരും. രണ്ട് വാഹനങ്ങളുടെയും ടോപ് എൻഡ് വേരിയന്റുകൾ തമ്മിൽ ഏകദേശം നാല് ലക്ഷത്തിന്റെ വ്യത്യാസമുണ്ടാകും. എന്നാൽ മാരുതി സുസുക്കി ജിംനി ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ നൽകൂ. അതേസമയം, താർ ഡീസൽ എഞ്ചിൻ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഥാറിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. കൂടാതെ, താറിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 6-സ്പീഡ് യൂണിറ്റാണ്, ജിംനി 4-സ്പീഡ് യൂണിറ്റാണ് ഉപയോഗിക്കുന്നത്.

Advertisment