ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3 ആണ് ഇപ്പോൾ താരം. ഒറ്റ ചാര്‍ജ്ജില്‍ 521 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്ന അറ്റോ 3 രണ്ട് വേരിയന്‍റുകളില്‍ ലഭ്യമാണ്. ബിവൈഡി അറ്റോ 3യുടെ വില 33.99 ലക്ഷം മുതൽ രൂപ മുതല്‍ 34.49 ലക്ഷം വരെയാണ്. അതേസമയം ബിവൈഡി അറ്റോ3യെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതില്‍ ബ്ലേഡ്-ടൈപ്പ് ലിഥിയം-അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു.
/sathyam/media/post_attachments/L5DaipbSVmHRzVE61F6J.jpg)
നിലവിൽ ലഭ്യമായ എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളിലും ലഭ്യമായ ഏറ്റവും ഡ്യൂറബിൾ ബാറ്ററികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. അറ്റോ 3 യുടെ ബാറ്ററി കപ്പാസിറ്റി 60.48 kWh ആണ്. ഒറ്റ ചാർജിൽ 480 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്, ARAI റേറ്റുചെയ്‍ത ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണ്. 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തില്‍ നിന്നും 80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാം. ബിവൈഡി അറ്റോ 3ക്ക് പൂജ്യത്തില്‍ നിന്നും 100 കിമി വേഗത കൈവരിക്കാൻ വെറും 7.3 സെക്കൻഡുകള്‍ മാത്രം മതി.
ബിവൈഡി ഡിപിലോട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ എയ്‍ഡ്‍ സിസ്റ്റവും ഈ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് എയർബാഗുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, തിരിക്കാൻ കഴിയുന്ന 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൻഎഫ്‌സി കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (വിടിഒഎൽ) ഫീച്ചറും ഉണ്ട്. ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, എബിഎസ്, ഇബിഡി, ഇഎസ്പി, ടിസിഎസ് തുടങ്ങിയ ആധുനിക സുരക്ഷാ ഫീച്ചറുകൾ അറ്റോ3യിൽ ബിവൈഡി ഉൾപ്പെടുത്തിയിട്ടുണ്ട്.