ടൊയോട്ടയുടെ നിലവിലെ വിൽപ്പനയിൽ ഭൂരിഭാഗവും ഹൈബ്രിഡ്, ഗ്യാസോലിൻ പവർ കാറുകൾ

author-image
ടെക് ഡസ്ക്
New Update

2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ടൊയോട്ട തങ്ങളുടെ ആഗോള ഉൽപ്പാദനം 6.5 ശതമാനം വർധിച്ച് 9.13 ദശലക്ഷം കാറുകളായി വർധിപ്പിച്ചതായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മോട്ടോർ കോര്‍പ്പറേഷൻ പ്രഖ്യാപിച്ചു.   ലോകമെമ്പാടുമുള്ള വിൽപ്പന ഒരു ശതമാനം ഉയർന്ന് 9.61 ദശലക്ഷം യൂണിറ്റിലെത്തി. കൊവിഡ് 19 മഹാമാരിയില്‍ നിന്നുള്ള പ്രതികൂല പ്രത്യാഘാതങ്ങളും ചിപ്പ് ക്ഷാമവും കുറഞ്ഞതിനാൽ  വടക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ഉൽപ്പാദനം വീണ്ടെടുത്തതാണ് ഈ നേട്ടത്തിനുള്ള പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ടൊയോട്ട അതിന്റെ പുതിയ പ്രസിഡന്റിന്റെ കീഴിൽ പരിവർത്തന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനിടയിലാണ് റെക്കോർഡ് കണക്കുകൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം. 14 വർഷത്തിനിടെ നടന്ന കമ്പനിയുടെ ആദ്യ നേതൃമാറ്റത്തിൽ, ലെക്‌സസ് മുൻ ഡിവിഷൻ തലവനായ കോജി സാറ്റോ ആണ് പുതിയ പ്രസിഡന്‍റായി ചുമതലയേറ്റത്. ടൊയോട്ടയുടെ സ്ഥാപക കുടുംബാംഗമായ അകിയോ ടൊയോഡയ്ക്ക് പകരമാണ് കോജി സാറ്റോ എത്തിയത്.

ടൊയോട്ടയുടെ നിലവിലെ വിൽപ്പനയിൽ ഭൂരിഭാഗവും ഹൈബ്രിഡ്, ഗ്യാസോലിൻ-പവർ കാറുകളാണ്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുമെന്നും സാറ്റോ പറഞ്ഞു. കൊവിഡ് മാഹാമാരി മൂലമുണ്ടായ കടുത്ത പാർട്‍സ് ക്ഷാമത്തിൽ നിന്ന് ഉൽപ്പാദനം തിരിച്ചുവന്നതിനാൽ വിദേശ ഉൽപ്പാദനം 9.2 ശതമാനം വർധിച്ച് 6.34 ദശലക്ഷം യൂണിറ്റിലെത്തി.

വടക്കേ അമേരിക്ക, ചൈന, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ പ്രധാന വിപണികളിലെ ഉൽപ്പാദനം വർധിച്ചതും ഈ കണക്ക് ഉയർത്താൻ സഹായിച്ചു. ചിപ്പ് ക്ഷാമത്തിന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാൽ ബാധിച്ച ആഭ്യന്തര ഉൽപ്പാദനം 2021 സാമ്പത്തിക വർഷത്തിൽ ഒരു സ്ലൈഡിൽ നിന്ന് 45 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് 0.9% വർധിച്ച് 2.79 ദശലക്ഷം യൂണിറ്റിലെത്തി. പ്രതിബന്ധങ്ങൾക്കിടയിലും, ജപ്പാനിൽ പ്രതിവർഷം ഏകദേശം മൂന്നു ദശലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ടൊയോട്ട പറഞ്ഞു.

Advertisment