സ്കോർപിയോ N എന്ന രണ്ടാംതലമുറ എസ്‌യുവിക്ക് ജന്മം നൽകി മഹീന്ദ്ര

author-image
ടെക് ഡസ്ക്
New Update

ഹീന്ദ്ര നിരയിലേക്ക് 2002-ൽ പിറവിയെടുത്ത ഇതിഹാസമാണ് സ്കോർപിയോ. മഹീന്ദ്രയുടെ ഷോറൂമുകൾക്ക് അഡ്രസുണ്ടാക്കി കൊടുത്തതും ഈ തട്ടുപൊളിപ്പൻ എസ്‌യുവി തന്നെ. ഏതാണ്ട് 20 വർഷത്തോളം ആദ്യതലമുറയെ മിനുക്കിയെടുത്ത് നിരത്തിലോടിച്ച കമ്പനി കഴിഞ്ഞ വർഷം സ്കോർപിയോ N എന്ന രണ്ടാംതലമുറക്ക് ജന്മം കൊടുത്തു. പുത്തൻ ഥാറും, XUV700 എസ്‌യുവിയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം വേറെ ലെവലിലെത്തിക്കാനും സ്കോർപിയോ N പതിപ്പിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി.

Advertisment

publive-image

ഒന്നാംതലമുറ ആവർത്തനവുമായി ഒരു സാമ്യതയുമില്ലാതെ ഉടച്ചുവാർത്തെത്തിയ ഈ വാഹനം ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അടുത്തിടെ കമ്പനി പുറത്തുവിട്ട വിവരം അനുസരിച്ച് 1.19 ലക്ഷം യൂണിറ്റുകളാണ് ബ്രാൻഡ് ഇനിയും വിതരണം ചെയ്യാനുള്ളത്. അതിനിടയ്ക്ക് വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി.

അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്. ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.

2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്.

Advertisment