ടാറ്റ ആൾട്രോസ് സിഎൻജി വരും ദിവസങ്ങളിൽ വിൽപ്പനയ്‌ക്കായി ഒരുങ്ങുന്നു

author-image
ടെക് ഡസ്ക്
New Update

ടാറ്റ ആൾട്രോസ് സിഎൻജി വരും ദിവസങ്ങളിൽ വിൽപ്പനയ്‌ക്ക് എത്താനിരിക്കുകയാണ്. വാഹനത്തിനുള്ള ബുക്കിംഗ് 21,000 രൂപ ടോക്കൺ തുകയ്ക്ക് ടാറ്റ മോട്ടോഴ്‍സ് അടുത്തിടെ ആരംഭിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആൾട്രോസ് സിഎൻജി ആദ്യമായി പ്രദർശിപ്പിച്ചത്. ഇത് ബലെനോയുടെയും ഗ്ലാൻസയുടെയും സിഎൻജി പതിപ്പുകൾക്ക് എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോഴ്‌സിന് നിലവിൽ ആൾട്രോസിന്റെ 15 വകഭേദങ്ങളുണ്ട്. ആറ് വേരിയന്റുകളിൽ സിഎൻജി സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

Advertisment

publive-image

അവയിൽ മൂന്നെണ്ണത്തിന് അതായത് XM+ (S), XZ+ (S), XZ+ O (S) എന്നിവയ്ക്ക് സൺറൂഫ് ലഭിക്കും. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കോംപാറ്റിബിലിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെതറെറ്റ് സീറ്റുകൾ, പിന്നിലെ എസി തുടങ്ങിയ പ്രധാന ഫീച്ചറുകളോടെയാണ് ആൾട്രോസ് സിഎൻജി വരുന്നത്. വെന്റുകളും ഫ്രണ്ട് സെന്റർ ആംറെസ്റ്റും സവിശേഷതകൾ കൊണ്ട് സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആറ് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി തുടങ്ങിയ ഫീച്ചറുകൾക്ക് ആൾട്രോസ് സിഎൻജിയും ലഭിക്കും. കാറിൽ 60 ലിറ്ററിന്റെ വലിയ സിലിണ്ടറിന് പകരം 30-30 ലിറ്ററിന്റെ രണ്ട് സിലിണ്ടറുകൾ ലഭിക്കും. ഇതുമൂലം ഉപഭോക്താക്കൾക്ക് വലിയ ബൂട്ട് സ്പേസ് ലഭിക്കും. ഇതാദ്യമായാണ് ഒരു കാറിൽ രണ്ട് സിലിണ്ടറുകൾ നൽകുന്നത്. ഇതോടൊപ്പം പഞ്ചർ റിപ്പയർ കിറ്റ്, എയർ പമ്പ് എന്നിവയും കാറിൽ ലഭിക്കും. ആറ് എയർബാഗുകൾ, ഇബിഡി സഹിതം എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ആൾട്രോസിന് ലഭിക്കുന്നു.

5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച ടാറ്റ മോട്ടോഴ്‌സിന്റെ 1.2-ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് ആൾട്രോസിന് ലഭിക്കുന്നത്, ഇതുവരെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭ്യമല്ല. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ, ഈ എഞ്ചിൻ 86 എച്ച്പിയും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു, കൂടാതെ സിഎൻജി മോഡിൽ ഇത് 77 എച്ച്പിയും 97 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ടിയാഗോ, ടിഗോര്‍ എന്നിവ 26.49km/kg എന്ന അവകാശവാദമുന്നയിക്കുന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.  ആൾട്രോസിനും സമാനമായ കണക്കുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Advertisment