ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ജിംനി വിപണിയില്‍ എത്തുന്നു

author-image
ടെക് ഡസ്ക്
New Update

റെ നാളത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ജിംനി വിപണിയില്‍ എത്താന്‍ പോകുകയാണ്. ലൈഫ് സ്‌റ്റൈല്‍ ഓഫ് റോഡര്‍ സെഗ്‌മെന്റില്‍ മഹീന്ദ്ര ഥാറുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ജിംനിയെത്തുന്നത്. ഇതില്‍ ഏത് മോഡലാണെങ്കിലും റോഡില്‍ ഇറങ്ങിയാല്‍ ആരുമൊന്ന് നോക്കിപ്പോകും. ഓഫ് റോഡിംഗിന്റെ കാര്യത്തിലും ഇരുമോഡലുകളും ഇതിനോടകം കഴിവ് തെളിയിച്ചതാണ്. എന്നാല്‍ ഓഫ് റോഡിംഗിന് പറ്റിയ എഞ്ചിന്‍ ഓപ്ഷന്‍ ഏതാണ് പെട്രോളോ ഡീസലോ എന്ന സംശയം പലരുടെയും മനസ്സിലും ഉണ്ടാകാം.

Advertisment

publive-image

അത് മനസിലാക്കാന്‍ നമ്മള്‍ ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കണം. ഡീസല്‍ എഞ്ചിനുകള്‍ക്ക് ലോ-എന്‍ഡ് ഗ്രണ്ടും ടോര്‍ക്കും ഉണ്ട്. അത് പ്രധാനമാണ്. എന്നിരുന്നാലും, ലീനിയര്‍ പവര്‍ ഡെലിവറി പ്രധാനമായതിനാല്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും നല്ലതാണ്. ആദ്യം നമുക്ക് മാരുതി ജിംനിയുടെ ഓഫ് റോഡിംഗ് സംവിധാനം പരിചയപ്പെടാം. എര്‍ട്ടിഗ, സിയാസ്, ബ്രെസ എന്നീ മാരുതി മോഡലുകള്‍ക്ക് തുടിപ്പേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയില്‍ മാരുതി ഉപയോഗിക്കുന്നത്.

103 bhp പവറും 134 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലോ റേഷ്യോ ഫോര്‍-വീല്‍ ഡ്രൈവ് ഗിയര്‍ബോക്സിനൊപ്പം ഓള്‍-ഗ്രിപ്പ് സാങ്കേതികവിദ്യയും കൂടുതല്‍ ട്രാക്ഷന്‍ ലഭിക്കുന്നതിന് വീലുകളിലേക്ക് പവര്‍ അയയ്ക്കുകയും ചെയ്യുന്ന ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (LSD) മാരുതി സുസുക്കി ജിംനിയുടെ സവിശേഷതയാണ്.

ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ഏത് തരത്തിലുള്ള ഭൂപ്രദേശത്തെയും കീഴടക്കാന്‍ ഇതിനെ പ്രാപ്തമാക്കുന്നു. ഇനി മഹീന്ദ്ര ഥാറിലേക്ക് വന്നാല്‍ ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നമ്മളിവിടെ പെട്രോള്‍ എഞ്ചിനും ഡീസല്‍ എഞ്ചിനും തമ്മില്‍ താരതമ്യം ചെയ്യുന്നതിനാല്‍ നമുക്ക് രണ്ടാമത്തെ ഓപ്ഷനൊപ്പം പോകാം. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 2.2 ലിറ്റര്‍ എഞ്ചിന്‍ 130 bhp പവറും 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Advertisment