ഈ കാര്യങ്ങൾ പരിശീലിച്ചാൽ പഞ്ചറായ ടയർ എളുപ്പത്തിൽ മാറ്റാം

author-image
ടെക് ഡസ്ക്
New Update

വാഹനത്തിൻ്റെ ടയർ പഞ്ചറായാൽ എങ്ങനെ മാറ്റണമെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. എന്നാൽ എല്ലാവർക്കും പെട്ടെന്ന് തന്നെ ടയർ മാറ്റാൻ സാധിക്കും. ടയർ മാറ്റാനുളള ഉപകരണങ്ങൾ കാറിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കുറച്ച് കാര്യങ്ങൾ പരിശീലിച്ചാൽ നിങ്ങൾക്ക് ടയർ മാറുന്നത് എളുപ്പമാക്കാൻ സഹായിക്കും. ടയർ പഞ്ചറായാൽ ആദ്യം നിങ്ങൾ സുരക്ഷിതമായി ഒരു സ്ഥലം കാണുക എന്നതാണ് പ്രധാനം.

Advertisment

publive-image

ട്രാഫിക്കിൽ നിന്ന് വാഹനം മാറ്റിയിടുക ഇല്ലെങ്കിൽ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. ടയർ മാറ്റുന്ന സമയത്ത് വാഹനങ്ങളുടെ ഹസാർഡ് ലൈറ്റുകൾ ഓണാക്കിയിടാൻ മറക്കരുത്. ടയർ മാറുന്നതിനുളള ഉപകരണങ്ങളായ സ്പെയർ വീൽ, ജാക്കി, വീൽ സ്പാനർ എന്നിവയെല്ലാം വാഹനത്തിൽ തന്നെയുണ്ട്. സ്പെയർ വീൽ വാഹനത്തിൻ്റെ ഡിക്കിയിലോ അല്ലെങ്കിൽ വാഹനത്തിൻ്റെ ബോഡിയുടെ അടിയിൽ ബോൾട്ട് ചെയ്തിട്ടുണ്ടായിരിക്കും.

അടുത്തതായി വീൽ നട്ടുകൾ ലൂസാക്കുക എന്ന പടിയാണ്.സാധാരണയായി നാല് അല്ലെങ്കിൽ അഞ്ച് നട്ടുകളാണ് കാണാറുളളത്. എതിർ ദിശ ക്രമത്തിൽ വേണം നട്ടുകൾ ലൂസ് ചെയ്യാൻ,എന്നാൽ ഓർക്കേണ്ട കാര്യം വാഹനം ജാക്കി വച്ച് ഉയർത്തിയതിന് ശേഷം മാത്രമേ നട്ടുകൾ ഊരിയെടുക്കാവു. അതിന് ശേഷം ജാക്കി വയ്ക്കേണ്ട പോയിൻ്റിൽ ജാക്കി വച്ച് വാഹനം ഉയർത്തുക. അതിന് ശേഷം നട്ടുകൾ പൂർണമായും ഊരി മാറ്റി, പഞ്ചറായ ടയർ ഊരിയെടുക്കുക.

അതിന് ശേഷം സ്പെയർ വീൽ സ്റ്റഡിലേക്ക് കയറ്റി വച്ചതിന് ശേഷം നട്ടുകൾ മുറുക്കുക, എന്നിട്ട് ജാക്കിയിൽ നിന്ന് വാഹനം താഴ്ത്തിയതിന് ശേഷം ഒന്ന് കൂടെ നട്ടുകൾ മുറുക്കാൻ ശ്രമിക്കുക. ടയർ നിലത്ത് തൊട്ട് കഴിഞ്ഞാൽ ജാക്കിയും, വീൽ സ്പാനറും പഞ്ചറായ ടയറും എടുത്ത് ഡിക്കിയിൽ ഇടുക. അത് കഴിഞ്ഞ് വളരെ സമാധാനത്തോടും സന്തോഷത്തോടും കൂടി യാത്ര തുടരുകയോ അല്ലെങ്കിൽ അടുത്തുളള മെക്കാനിക്കിനെ കാണുകയോ ചെയ്യാം.

മറ്റൊരു കാര്യം ഓർമിക്കേണ്ടത്, ഫ്ലാറ്റ് ടയറിൽ വാഹനമോടിക്കുന്നത് നിങ്ങളുടെ യാത്രക്കാരെ അപകടത്തിലാക്കാനും നിങ്ങളുടെ വാഹനത്തിന് ഗുരുതരമായ കേടുപാടുകൾ വരുകയും ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഫ്ലാറ്റ് ടയറിൽ വാഹനമോടിക്കുന്നത് നിങ്ങളുടെ വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് കുറയ്ക്കുക മാത്രമല്ല, അത് ടയർ, ബ്രേക്കുകൾ, അലൈൻമെന്റ്, കൂടാതെ നിങ്ങളുടെ സസ്പെൻഷൻ, സ്റ്റിയറിംഗ് സിസ്റ്റം എന്നിവ പോലുള്ള മറ്റ് ഘടകങ്ങൾക്ക് ഘടനാപരമായി വലിയ കേടുപാടുകൾ വരുത്തിയേക്കാം.

Advertisment