വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ പ്രധാന വിശദാംശങ്ങൾ നോക്കാം

author-image
ടെക് ഡസ്ക്
New Update

കാർ നിർമ്മാതാക്കൾ അവരുടെ ജനപ്രിയ മോഡലുകളെ പുതിയ ഫീച്ചർ അല്ലെങ്കിൽ ടെക് അപ്‌ഗ്രേഡുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നു. കൂടാതെ വർഷം തോറും ഡിസൈൻ മാറ്റങ്ങളും നല്‍കുന്നു. മൂന്ന് ടാറ്റ എസ്‌യുവികളും രണ്ട് കിയ എസ്‌യുവികളും ഒരു എംപിവിയും ഉൾപ്പെടെ നിരവധി കാറുകൾ ഈ വർഷം മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ തയ്യാറാണ്. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ പ്രധാന വിശദാംശങ്ങൾ നോക്കാം.

Advertisment

publive-image

ടാറ്റ നെക്സോൺ

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് 2023 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്താൻ തയ്യാറാണ്. നിലവിൽ അന്തിമ പരീക്ഷണ ഘട്ടത്തിലുള്ള മോഡലിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ഇന്റീരിയർ ലേഔട്ട് നിലനിർത്തുമ്പോൾ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതിയ പർപ്പിൾ സീറ്റ് അപ്‌ഹോൾസ്റ്ററി, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ലഭിക്കും.

ടാറ്റ ഹാരിയർ/സഫാരി

നവീകരിച്ച നെക്‌സോണിന് ശേഷം, ടാറ്റ മോട്ടോഴ്‌സ് ഹാരിയറിനെയും സഫാരി ഫെയ്‌സ്‌ലിഫ്റ്റിനെയും ഒരുപക്ഷേ 2023 ഉത്സവ സീസണിൽ അവതരിപ്പിക്കും. ഈ വർഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹാരിയറിന്റെ ഡിസൈൻ മാറ്റങ്ങൾ. പുതിയ ഗ്രില്ലും പുതുക്കിയ ബമ്പറും റീസ്റ്റൈൽ ചെയ്ത ഹൗസിംഗും ഉൾക്കൊള്ളുന്ന പൂർണ്ണമായും പുതിയ ഫ്രണ്ട് ഫാസിയ ഉണ്ടാകും. എന്നിരുന്നാലും, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം മാറ്റമില്ലാതെ തുടരും.

കിയ സെൽറ്റോസ്

പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2023 മധ്യത്തോടെ (ഒരുപക്ഷേ ജൂലൈയിലോ ഓഗസ്റ്റിലോ) വിൽപ്പനയ്‌ക്കെത്തും. പുറംഭാഗത്ത്, എസ്‌യുവിക്ക് പുതിയ ഗ്രില്ലും പരിഷ്‌കരിച്ച എൽഇഡി ഡിആർഎല്ലുകളുള്ള ഹെഡ്‌ലാമ്പ് സജ്ജീകരണവും ട്വീക്ക് ചെയ്ത ബമ്പറും ലഭിക്കും. പുതിയ ടെയിൽ‌ഗേറ്റ് ഡിസൈൻ, ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ‌ലാമ്പുകൾ, ഫോക്സ് സിൽവർ ഇൻസെർട്ടുകളുള്ള ഡ്യുവൽ-ടോൺ ബമ്പർ, പുതുക്കിയ ടെയിൽ‌ഗേറ്റ് എന്നിവ പോലുള്ള ഡിസൈൻ ബിറ്റുകൾ അതിന്റെ പിൻ പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു.

കിയ കാരൻസ്

2023-ൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ അപ്‌ഡേറ്റ് ചെയ്‍ത മോഡലായിരിക്കും കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്. ഈ വർഷത്തെ ദീപാവലി സീസണിൽ എംപിവിയുടെ പുതുക്കിയ പതിപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തവണ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസാങ്കേതികവിദ്യയും പനോരമിക് സൺറൂഫും ഉപയോഗിച്ച് കമ്പനി ഇത് അവതരിപ്പിച്ചേക്കാം. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി, ഇന്റീരിയർ തീം എന്നിവയുമുണ്ട്.

കിയ സോനെറ്റ്

2023 അവസാനത്തോടെ കിയ ഇന്ത്യ അതിന്റെ സോനെറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകും. അപ്‌ഡേറ്റ് ചെയ്‌ത മോഡൽ അതിന്റെ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് അടുത്തിടെ പരീക്ഷണം നടത്തിയിരുന്നു. പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ട്വീക്ക് ചെയ്‍ത ബമ്പർ, കുത്തനെ രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, വലിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഉപയോഗിച്ച് മുൻഭാഗം പരിഷ്‍കരിക്കും.

Advertisment