മഹീന്ദ്ര ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഉൽപ്പാദന ശേഷി 49,000 യൂണിറ്റായി ഉയർത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. XUV700, സ്‍കോര്‍പ്പിയ എൻ, സ്‍കോര്‍പ്പിയോ ക്ലാസിക് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് എസ്‌യുവികളും നിലവിൽ ഒരു നീണ്ട കാത്തിരിപ്പ് കാലയളവ് നൽകുന്നു. ഈ കാത്തിരിപ്പ് കാലയളവിനെപ്പറ്റി അറിയേണ്ടതെല്ലാം..
/sathyam/media/post_attachments/yZRjkPT3Pkni5nHPiuM3.jpg)
1. മഹീന്ദ്ര XUV700 - 13 മാസം വരെ
XUV700 എസ്‍യുവി പെട്രോൾ, ഡീസൽ ഇന്ധന രൂപത്തിൽ അഞ്ച് ട്രിം ലെവലുകളിൽ ലഭ്യമാണ്. ഇതില്‍ MX, AX3 പെട്രോൾ & ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 6 മാസവും 7 മാസവും വരെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. AX5 ട്രിമ്മിന് എട്ട്മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. ടോപ്പ്-സ്പെക്ക് AX7, AX7L ട്രിമ്മുകൾ 15 മാസം വരെ കാത്തിരിപ്പ് കാലയളവ് നൽകുന്നു.
2. മഹീന്ദ്ര സ്കോർപ്പിയോ എൻ - 18 മാസം വരെ
പുതിയ മഹീന്ദ്ര സ്കോർപിയോ N പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച് ട്രിം ലെവലുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ ട്രിം ഏകദേശം 11-12 മാസത്തെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. Z6, Z8 ട്രിമ്മുകൾ 11-12 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്, . Z4 പെട്രോളിനും ഡീസലിനും 17 മുതല്‍ 18 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. Z8L MT പെട്രോളിനും ഡീസലിനും യഥാക്രമം 6 മാസവും 7 മാസവും കാത്തിരിപ്പ് കാലാവധിയുണ്ട്.
3. മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക് - 7 മാസം വരെ
2002-ൽ അവതരിപ്പിച്ചത് മുതൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് സ്‌കോർപിയോ. എസ്‌യുവി അടുത്തിടെ പുതിയ സ്‌കോർപ്പിയോ ക്ലാസിക് ആയി വീണ്ടും അവതരിപ്പിച്ചു, ഇതിന് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചു. എസ്, എസ്11 എന്നീ രണ്ട് വേരിയന്റുകളിൽ പുതിയ എസ്‌യുവി ലഭ്യമാണ്. രണ്ട് വേരിയന്റുകളിലും നിലവിൽ ഏഴ് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.