കുട്ടികൾ സൈക്കിളില്‍ സ്‍കൂളില്‍ പോകാനും മറ്റും സൈക്കില്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇന്നും സാധാരണമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ചൂട് വളരെയധികം വർദ്ധിച്ചു. സൈക്കിൾ ചവിട്ടുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. പക്ഷേ ഒരു മോട്ടോർ ബൈക്ക് വാങ്ങാൻ പണമില്ലാത്തവര്‍ എന്തുചെയ്യാനാണ്.
/sathyam/media/post_attachments/Ifk1CzlrmoRcVyPMxG8D.jpg)
എന്നാൽ, ഇപ്പോൾ വിദ്യാർഥികളുടെയും മറ്റും ഇത്തരം പ്രശ്‌നങ്ങൾ ഒഴിവായിരിക്കുന്നു. താങ്ങാനാവുന്ന വിലയുള്ള ഒരു ഇലക്ട്രിക്ക് സൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത് ഒരു വിദ്യാർത്ഥി തന്നെയാണ്. രാജസ്ഥാനിലെ കോട്ടയിലാണ് വീരേന്ദ്ര ശുക്ല എന്ന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്.
ഈ ഇലക്ട്രിക് സൈക്കിൾ അദ്ദേഹം കണ്ടുപിടിച്ചതാണ്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ ഓടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ സൈക്കിളിനേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നു. ഈ സൈക്കിളിന് ഒരു സംയോജിത ഇലക്ട്രിക് മോട്ടോർ ഉണ്ടെന്ന് ശുക്ല പറയുന്നു. ഇതിന് പുറമെ റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.
ഈ സൈക്കില്‍ മണിക്കൂറിൽ 25 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നു. 25,000 രൂപയ്ക്ക് ഈ ഇലക്ട്രിക് സൈക്കിൾ ലഭിക്കുമെന്ന് വീരേന്ദ്ര ശുക്ല പറയുന്നു. ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടര്‍ വാങ്ങാൻ 70,000 മുതൽ 80,000 രൂപ വരെ ചെലവ് വരുമ്പോഴാണ് ഈ ചുരുങ്ങിയ വിലയില്‍ ഇത്തരമൊരു സൈക്കില്‍ ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us