Advertisment

നിരത്തുകളിലെ താരമാവാൻ സ്ലാവിയ; 2022 മാർച്ചോടെ വാഹനം പുറത്തിറക്കും; അവതരണത്തിനു മുൻപ് ഔദ്യോഗിക സ്‌കെച്ചുകൾ പുറത്ത് വിട്ട് സ്‌കോഡ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈൻ സ്‌കെച്ചുകൾ സ്‌കോഡ ഓട്ടോ പുറത്തിറക്കി. 2021 നവംബർ 18ന് വാഹനം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്‌കെച്ചുകൾ പുറത്തു വിട്ടത്. 2021-ന്റെ തുടക്കത്തിൽ അവതരിപ്പിച്ച കുഷാഖ് എസ്.യു.വി.ക്ക് ശേഷം ഇന്ത്യ 2.0 പ്രോജക്റ്റിൽ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡലാണ് സ്ലാവിയ.

കൂടാതെ A0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്‌സൈസ് സെഡാനാണ് ഇത്. ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ, ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ട്രാൻസ്വേർസ് ടൂൾകിറ്റിന്റെ MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്ലാവിയ, പൂനെയിലാണ് പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

പുറത്തുവിട്ട രണ്ട് ഡിസൈൻ സ്‌കെച്ചുകളിൽ ആദ്യത്തേതിൽ സ്ലാവിയയുടെ മുൻഭാഗവും സിൽഹൗട്ടും ഉൾക്കൊള്ളുന്നു. കമ്പനിയുടെ സ്ഥാപകരെ ഓർമ്മിപ്പിക്കുന്ന പേരുകളാണ് രണ്ട് മോഡലിനും നൽകിയിരിക്കുന്നത്. സ്ഥാപകരായ വക്ലാവ് ലോറിനും, വക്ലാവ് ക്ലെമന്റും 1896 മുതൽ വിറ്റ മ്ലാഡ ബോലെസ്ലാവിൽ എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിനോട് സാമ്യമുള്ള പേരാണ് സ്‌കോഡയുടെ വാഹനത്തിന് നൽകിയിരിക്കുന്നത്.

മ്ലാഡ ബോലെസ്ലാവിൽ എന്നാൽ ചെക്ക് ഭാഷയിൽ മഹത്വം എന്നാണ് അർത്ഥമാക്കുന്നത്. നിർമ്മാതാക്കൾ പുറത്തു വിട്ട ചിത്രത്തിൽ കാറിന്റെ ലോ ഫ്രണ്ട് സെക്ഷൻ കാണിക്കുന്നു. ഇതിൽ വീതിയേറിയ, ഷഡ്ഭുജാകൃതിയിലുള്ള സ്‌കോഡ ഗ്രില്ലും സ്ലെണ്ടെർ, ഷാർപിലി ഡിഫൈൻഡ് ആയതുമായ ഹെഡ്‌ലൈറ്റുകളുമാണുള്ളത്.

ഇത് എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റ് സ്ട്രിപ്പാണ്. കൂപ്പെ-ശൈലിയിലുള്ള സിൽഹൗട്ടും നീളമുള്ള വീൽബേസും കൂടാതെ മുൻ ചിറകുകളിൽ സ്‌കോഡ വേർഡ് മാർക്ക് ഉള്ള വ്യത്യസ്തമായ ബാഡ്ജും ദൃശ്യമാണ്.

രണ്ടാമത്തെ സ്‌കെച്ച് പുതിയ സ്‌കോഡ സ്ലാവിയയുടെ പിൻഭാഗത്തെ കേന്ദ്രീകരിക്കുന്നു. സെഡാന്റെ റൂഫ്‌ലൈൻ പിൻഭാഗത്തേക്ക് പതുക്കെ ചരിഞ്ഞു, ബൂട്ട് ലിഡിലേക്ക് മനോഹരമായി ചേരുന്നു. കൂടാതെ, ഇരുവശത്തുമുള്ള റിഫ്ലക്ടറുകൾ വാഹനത്തിന്റെ വീതി എടുത്ത് കാണിക്കുന്നു. സ്‌കോഡ ലൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന സി-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ബൂട്ട് ലിഡിലേക്ക് നീളുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തിൽ, സ്‌കോഡ സ്ലാവിയ പ്രാദേശികമായി വികസിപ്പിച്ചതും, നിർമ്മിച്ചതുമായ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അടുത്തിടെ അവതരിപ്പിച്ച വിജയകരമായ സ്‌കോഡ കുഷാഖ് പോലെ, പുതിയ പ്രീമിയം മിഡ്‌സൈസ് സെഡാൻ പൂനെയിലെ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗൺഗൺ ഇന്ത്യ ടെക്‌നോളജി സെന്ററിൽ വികസിപ്പിച്ചെടുത്തതാണ്.

auto
Advertisment