Advertisment

കൊറോണ മഹാമാരിക്കിടയിലും പതറാതെ, വിപണിയിൽ സജ്ജീവമായി ലംബോർഗിനി; ഇന്ത്യയിൽ ഇക്കൊല്ലം വിറ്റുപോയത് 300 കാറുകൾ; റെക്കോഡ് വിൽപനയെന്ന് കമ്പനി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: കൊറോണ മഹാമാരിക്കിടയിലും പതറാതെ വിപണിയിൽ സജ്ജീവമായിരിക്കുകയാണ് ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനി. സാമ്പത്തിക പ്രതിസന്ധി മൂലം ചില വാഹന നിർമ്മാതാക്കൾ ഇന്ത്യ വിടാൻ ഒരുങ്ങുമ്പോൾ, വിപണിയിൽ നേട്ടം കൊയ്തിരിക്കുകയാണ് നിർമ്മാതാക്കൾ.

2021ൽ 300 വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ച് പുതിയ നാഴികക്കല്ലിട്ടിരിക്കുകയാണ് കമ്പനി. ‘കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് 2021ൽ റെക്കോർഡ് വിൽപ്പന നടത്തി ഇന്ത്യയിൽ പുതിയ നാഴികക്കല്ലിട്ടതിൽ അതിയായ സന്തോഷമുണ്ട്’ ലംബോർഗിനി ഇന്ത്യയുടെ തലവൻ ശരദ് അഗർവാൾ പറഞ്ഞു.

ഈ സന്തോഷം ഉത്സവമാക്കുന്നതിനായി മൂന്ന് വാരാന്ത്യങ്ങളിൽ രാജ്യത്തെ മൂന്ന് ഇടങ്ങളിൽ ലംബോർഗിനി ഡേ ഇന്ത്യ 2021 കമ്പനി സംഘടിപ്പിച്ചു. മുംബൈ-പൂനെ, ബംഗളൂരു-ഹംപി, ഡൽഹി-ജേവാർ എന്നിവിടങ്ങളിൽ നടത്തിയ ആഘോഷ പരിപാടികളിൽ അൻപതിലധികം ഉപഭോക്താക്കൾ പങ്കെടുത്തു.

ഇതിന്റെ ഭാഗമായി ലംബോർഗിനിയുടെ വിവിധ മോഡലുകൾ ഉപഭോക്താക്കൾക്ക് ഓടിക്കാനുളള അവസരവും ഒരുക്കിയിരുന്നു. വൻ ജനപ്രീതി നേടിയതോടെ ലംബോർഗിനി ഹുറാകാൻ ഇവിഒ ആർഡബ്ല്യൂഡി സ്‌പൈഡർ, ഉറൂസ് പേൾ കാപ്‌സ്യൂൾ, ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ, ഹുറാകാൻ എസ്ടിഒ എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.

ഉറൂസിന്റെ വിപണിയിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഇതുകൊണ്ടു തന്നെ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പാകാൻ കാലതാമസം നേരിടില്ല എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

auto
Advertisment