/sathyam/media/post_attachments/fhDeQX1fyyE0rAYpXKMY.jpg)
മുംബൈ: എക്‌സ്‌യൂവി 500യുടെ പിൻമുറക്കാരനായി എക്‌സ്‌യൂവി 700 പുറത്തിറങ്ങി. വളരെ അധികം പ്രതീക്ഷകളോടെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ്‌യൂവി 700 പുറത്തിറക്കിയത്. അലക്‌സ എഐയോടുകൂടിയ ആദ്യ എക്‌സ്‌യൂവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.
ഡബ്ലിയു601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌യൂവി 700 പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അലക്‌സ എഐക്ക് സാധിക്കും. വിൻഡോയുടെയും ക്യാബിന്റെയും താപനില നിയന്ത്രിക്കുക, പാർക്കിംഗ് സൗകര്യം തിരയുക, ട്രാഫിക് പരിശോധിക്കുക എന്നിവയാണ് ഇതിൽ ചിലത്.
മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിപ്പ്, സാപ്പ്, സൂം എന്നിവയാണവ. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (എഡിഎഎസ്) എക്‌സ്‌യുവി 700ൽ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയാൽ അറിയിക്കാനായി ഡ്രൗസിനെസ് ഡിറ്റക്ഷൻ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് ഡിറ്റക്ഷൻ എന്നിവയും സിസ്റ്റത്തിൽ ഉൾപ്പെടുന്നു.
12 സ്പീക്കറുകളോടുകൂടിയ സോണി 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റത്തിനൊപ്പം അഡ്രിനോക്‌സിന്റെ സൗകര്യവും എക്‌സ്‌യൂവി 700യുടെ സവിശേഷതയാണ്. 2.0 ലിറ്റർ പെട്രോൾ, ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഒപ്ഷനുകളിലാണ് എക്‌സ്‌യൂവി 700 ലഭിക്കുക.
6 എയർ ബാഗുകളും, 360 ഡിഗ്രി ക്യാമറ, ടച്ച്സ്‌ക്രീൻ, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവക്കായി ട്വിൻ ഡിസ്പ്ലേ സജ്ജീകരണം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും മഹീന്ദ്ര എക്‌സ്‌യുവി 700യുടെ പ്രത്യേകതകളിൽ ഒന്നാണ്.
മെർസിഡസ് ബേൻസിന്റെ സ്റ്റൈലിൽ ഒരുക്കിയിട്ടുള്ള 7-ഇഞ്ച് ഇൻസ്ടമെന്റ് ക്ലസ്റ്ററോടുകൂടിയ 8-ഇഞ്ച് ഇൻഫോടെയ്‌മെന്റ് സ്‌ക്രീൻ ബേയ്‌സ് വെരിയന്റിനും(എംഎക്‌സ് വെരിയന്റ്) ലഭിക്കുന്നതാണ്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്‌സ്‌യൂവി 700.