10
Saturday June 2023
Auto

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും രാത്രി ഡ്രൈവിംഗിൽ ഈ തോന്നലുകള്‍ പിന്തുടരുന്നുണ്ടോ?; എങ്കില്‍ ഈ കാര്യങ്ങള്‍ സൂക്ഷിക്കാം

ടെക് ഡസ്ക്
Sunday, June 19, 2022

റോഡപകങ്ങള്‍ എന്നും പതിവ് കഴ്ച്ചയാണ് നമ്മുക്ക്. ചിലപ്പോള്‍ അത് നമ്മുടെ ചെറിയൊരു അശ്രദ്ധക്കൊണ്ട് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും. രാത്രിയിൽ എന്നോ പകലെന്നോ അപകടങ്ങളെ തരംതിരിക്കാൻ പറ്റില്ല. ശ്രദ്ധക്കുറവും, ഉറക്കംവരവും എല്ലാം നിമിഷ നേരം കൊണ്ട് തകർത്ത് കളയുന്നത് അവരുടെ ജീവിതവും, ജീവനുമൊക്കെയാണ്.

അടുത്തകാലത്തായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.

കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. അല്‍പ്പം ഉറങ്ങിയിട്ടു മാത്രം യാത്ര തുടരുക. ഓരോ ജീവനും വിലപ്പെട്ടതാണ്.

More News

ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% […]

ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]

ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]

ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]

ഹൂസ്റ്റൺ: ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാനായും ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും. പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ […]

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെഎച്ച്എന്‍എ)യുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷണ്‍ ‘അശ്വമേധ’ത്തിന്റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാര്‍ച്ചന പൂര്‍ത്തിയാക്കിയവരെ പാരമ്പര്യത്തിന്റേയും ആചാരാനുഷ്ഠാനളുടെയും കലയുടെയും കൂടിച്ചേരലായ ഓണവില്ല് നല്‍കി ആദരിക്കും. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ലളിതാ സഹസ്രനാമജപ യജ്ഞത്തില്‍ ആയിരത്തിലധികം അമ്മമാരാണ് പങ്കെടുത്തത്. എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ച്ചയായി നടന്ന യജ്ഞത്തില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ 150 പേരെ ആദരിക്കും. ഓണവില്ല് നിര്‍മ്മിച്ച് വരച്ച് നല്‍കാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്ന തിരുവനന്തപുരം കരമനയിലെ വാണിയംമൂല […]

error: Content is protected !!