08
Thursday December 2022
Auto

എയർ ബാഗുകളിൽ തകരാർ; നാല് ലക്ഷം കാറുകൾ തിരിച്ച് വിളിച്ച് വോൾവോ

ടെക് ഡസ്ക്
Wednesday, October 6, 2021

മുംബൈ: ഡ്രൈവർക്കും യാത്രക്കാർക്കും സുരക്ഷ പ്രധാനം ചെയ്യേണ്ട എയർ ബാഗുകളിൽ സുരക്ഷ വീഴ്ച. ലോകമെമ്പാടുമുള്ള 4,60,000 വാഹനങ്ങൾ തിരിച്ച് വിളിച്ച് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ. കമ്പനിയുടെ സെഡാൻ മോഡലുകളായ എസ്60, എസ്80 എന്നിവയുൾപ്പെടെ നിർമ്മാതാക്കൾ തിരിച്ച് വിളിച്ചിട്ടുണ്ട്.

വാഹനം അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവർക്കും യാത്രക്കാർക്കും സുരക്ഷ നൽകുന്ന വസ്തുവാണ് എയർ ബാഗ്. എന്നാൽ അപകട സമയത്ത് ഇവ പൊട്ടുമ്പോൾ പുറത്ത് വരുന്ന ലോഹ ശകലങ്ങൾ ആളുകൾക്ക് കൂടുതൽ ഭീഷണിയാകുന്നു. ഇതുകൊണ്ടാണ് നിർമ്മാതാക്കൾ ഇത്രയും അധികം വാഹനങ്ങളെ തിരിച്ച് വിളിച്ചത്.

2000 മെയ് മുതൽ 2009 മാർച്ച് വരെ നിർമ്മിച്ച വാഹനങ്ങളിലാണ് തകരാറുകൾ കണ്ടെത്തിയത്. വാഹനത്തിന്റെ ഈ പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ തുകയുടെ കാര്യങ്ങൾ വോൾവോ ഇനിയും പുറത്ത് വിട്ടിട്ടില്ല. കൂടാതെ ഏതൊക്കെ രാജ്യത്തുള്ള വാഹനങ്ങളാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല.

വോൾവോ വാഹനങ്ങളുടെ ഈ പ്രശ്‌നം മൂലം ഒരു മരണമാണ് ഇതു വരെ റിപ്പോർട്ട് ചെയ്തത്. യുഎസ് നാഷണൽ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന് നിർമ്മാതാക്കൾ സമർപ്പിച്ച കണക്കാണിത്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് വോൾവോ ഉറപ്പ് നൽകി.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടകാറ്റ എയർ ബാഗുകൾ മൂലം വിവിധ നിർമ്മാതാക്കളുടെ 100 മില്ല്യൺ വാഹനങ്ങൾ ഇതിനോടകം തിരിച്ച് വിളിച്ചിട്ടുണ്ട്. ഹോണ്ട, നിസാൻ, ടെസ്ല, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യൂ, ജാഗ്വാർ എന്നീ നിർമ്മാതാക്കളുടെ വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. ആഗോളതലത്തിൽ 28 മരണങ്ങളാണ് എയർ ബാഗുകളുടെ സുരക്ഷ വീഴ്ച മൂലം സംഭവിച്ചിട്ടുള്ളത്.

Related Posts

More News

വാഷിങ്ടണ്‍: യുഎസ് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടുകോടി ഡോളര്‍ ചൈനീസ് ഹാക്കര്‍മാര്‍ മോഷ്ടിച്ചു. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള എ.പി.ടി.41 എന്ന ഹാക്കിങ് വിഭാഗമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ചൈനയിലെ ചെങ്ദു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണിത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എസ്.എ.യിലെ വിവിധ സ്റേററ്റുകളില്‍ ചെറിയ ബിസിനസ് ലോണുകള്‍ നല്‍കുന്നതിനും തൊഴിലില്ലായ്മാ ഫണ്ടിനുമായി വകയിരുത്തിയതായിരുന്നു മോഷ്ടിക്കപ്പെട്ട പണം. 2020 മുതല്‍ 2000 അക്കൗണ്ടുകളിലൂടെയാണ് മോഷണം നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല്‍പതിനായിരത്തോളം സാമ്പത്തിക ഇടപാടുകള്‍ നടത്തി. ഭരണകൂടത്തിന്‍റെ […]

വെല്ലിങ്ടന്‍: ഗൂഗ്ളിലും ഫെയ്സ്ബുക്കിലും മറ്റും വാര്‍ത്തകളുടെ ലിങ്കുകള്‍ നല്‍കുന്നതിന്, വാര്‍ത്തയുടെ ഉറവിടത്തിനു പണം നല്‍കണമെന്ന നിയമം ന്യൂസിലന്‍ഡിലും നടപ്പാക്കുന്നു. സമാനമായ നിയമം ഓസ്ട്രേലിയ നേരത്തെ നടപ്പാക്കിയിരുന്നതാണ്. ക്യാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയില്‍ പരിഗണനയിലാണ്. പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്തകള്‍ തങ്ങളുടെ പ്ളാറ്റ്ഫോമില്‍ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികള്‍ നിശ്ചിത ശതമാനം വരുമാനം വാര്‍ത്ത തയാറാക്കുന്ന മാധ്യമങ്ങള്‍ക്കു നല്‍കണമെന്നാണു നിയമം.

യാത്രകള്‍ ഇഷ്‍ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്‍പെയിൻ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട്, അതില്‍ […]

പത്തനംതിട്ട: മലയോര മേഖലയിലെ കൈവശ കർഷകർക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് കർഷകർക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കർഷകർ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർക്ക് അവർ വൃക്ഷ വില […]

കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്ന ദൃശങ്ങൾ ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു നൽകിയ യുവാവ് അറസ്റ്റിൽ. കുറുച്ചി ഇത്തിത്താനം കാഞ്ഞിരമൂട്ടിൽ വീട്ടിൽ ഷാബിൻ ബിജുവിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പൊലീസ് ഇൻസ്പെക്‌ടർ ടി.ആർ.ജിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് […]

തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022 ഡിസംബർ 20, 21 തീയതികളിൽ തൊടുപുഴയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) തെക്കുംഭാഗം അന്താരാഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഇടുക്കി പ്രസ്ക്ലബ് ആതിഥേയത്വം വഹിക്കും. ഒരു ലക്ഷം രൂപയും അൽ അസ്ഹർ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന അൽ-അസ്ഹർ കപ്പുമാണ് […]

ബര്‍ലിന്‍: നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതനുസരിച്ച് ബാഡന്‍~വുര്‍ട്ടംബര്‍ഗ് ജര്‍മനിയിലെ ആദ്യത്തെ ഫെഡറല്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടുകയാണങ്കിലും നിലവില്‍ വൈദ്യുതി വിതരണം സുരക്ഷിതമാണ്” എന്ന് പറഞ്ഞു. ഉച്ചയ്ക്ക് 2:00 മണി മുതല്‍, വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആഹ്വാനം ചെയ്തു.ബാഡന്‍~വുര്‍ട്ടംബര്‍ഗിലെ പൗരന്മാരോട് വൈകുന്നേരം 3 മണി വരെ വൈദ്യുതി ലാഭിക്കാന്‍ ആവശ്യപ്പെട്ടു. പൗരന്മാര്‍ അവരുടെ വീട്ടുപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുകയും പവര്‍ ഗ്രിഡില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും വേണം. എന്ന് […]

തൊടുപുഴ: വെങ്ങല്ലുർ ആലപ്പാട്ട് പുത്തൻപുരയിൽ (മറ്റത്തിൽ) നാരായണൻ നായരുടെ മകൻ രാജേഷ് എ.എൻ. (41) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗോപിക. ഏക മകൾ ഗായത്രി (വിദ്യാർത്ഥിനി, സെൻറ് പോൾസ് എൽ പി. സ്കൂൾ മടക്കത്താനം).

മുംബൈ: സ്വത്ത് തർക്കത്തെ തുടര്‍ന്ന് 74 കാരിയായ അമ്മയെ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകന്‍ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. മകനെയും വീട്ടുജോലിക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി, സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ പരാതി നൽകുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ആയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു […]

error: Content is protected !!