/sathyam/media/post_attachments/fZs9oy8sHlwbgnKhM53p.jpeg)
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്്ട്രിക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്.ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
/sathyam/media/post_attachments/PXzSNLGx7zACTYDn3pq7.jpeg)
ഇതൊരുവിപ്ലവ്ത്തിന്റെ തുടക്കം മാത്രമാണ്. തടസമില്ലാതെ സമയബന്ധിതവും സൗകര്യപ്രദവുമായി വാഹനം ഉപഭോക്താവിന്റെ കൈകളില്‍എത്തിക്കുന്നതിനുള്ള വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് ഒല ഇലക്്ട്രിക ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദൂബെ പറഞ്ഞു. ഒല ഇലക്്ട്രിക് സ്‌കൂട്ടറിനു ലഭിച്ച അനിതരസാധാരണമായ പ്രതികരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനോപ്പം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദൂബെ പറഞ്ഞു.
/sathyam/media/post_attachments/BhnDbURoCuYllbF1ypVX.jpeg)
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന ഫാക്്ടറിയായ ഒലെയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒലെ എസ് 1 സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ ഫാക്്ടറി പൂര്‍ണമായും സ്ത്രീകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പതിനായിരത്തോളം സ്ത്രീകളാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us