27
Friday May 2022
Auto

‘ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’; എല്ലാ എച്ച്സിവി, ഐസിവി, എല്‍സിവി ട്രക്ക് ശ്രേണിയിലും ഗ്യാരണ്ടി പ്രഖ്യാപിച്ച് മഹീന്ദ്ര

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, January 17, 2022

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി ‘കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’ എന്ന നവീനവും മാറ്റങ്ങള്‍ വരുത്തുന്നതുമായ മൂല്യവര്‍ധനവ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫ്യൂഎല്‍ സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം തെളിയിക്കപ്പെട്ട 7.2 ലിറ്റര്‍ എംപവര്‍ എഞ്ചില്‍ (എച്ച്സിവികള്‍), എംഡിഐ ടെക് എഞ്ചിന്‍ (ഐഎല്‍സിവി), ബോഷ് ആഫ്റ്റര്‍ ട്രീറ്റ്മെന്‍റ് സിസ്റ്റത്തോട് കൂടിയ മൈല്‍ഡ് ഇജിആര്‍, ആഡ് ബ്ലൂ ഉപഭോഗം കുറയ്ക്കുന്നതിനും മറ്റ് നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും പുതിയ ശ്രേണിയുടെ സവിശേഷതകള്‍ ഏറ്റവും നൂതനമായ ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്‍, ഇവയെല്ലാം ചേര്‍ന്ന് ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു. ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ പ്രവര്‍ത്തന ചെലവിന്‍റെ സുപ്രധാന ഘടകം (60 ശതമാനത്തിലേറെ) ഇന്ധമാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മഹീന്ദ്ര ബിഎസ്6 ട്രക്ക് ശ്രേണി ഈ മികവിന്‍റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്‍തൂക്കവും മനസമാധാനവും തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരവും ഉയര്‍ന്ന നേട്ടങ്ങളും ലഭ്യമാക്കും.

ലൈറ്റ്, ഇന്‍റര്‍മീഡിയറ്റ്, ഹെവി വാണിജ്യ വാഹനങ്ങളുടെ മേഖലയില്‍ നാഴികക്കല്ലാകുന്ന ഒരു നീക്കമാണ് മുഴുവന്‍ ട്രക്ക് ശ്രേണിക്കുമായി കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വീജേ നക്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ഇത്തരത്തില്‍ മൂല്യ വര്‍ധന നല്‍കുന്ന ഈ പ്രഖ്യാപനം നടത്താന്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്ന ഇതിനേക്കാള്‍ മികച്ചൊരു സമയമില്ല. സാങ്കേതികവിദ്യാ മുന്നേറ്റം, ഈ രംഗത്തെ മുന്‍നിര ഉല്‍പന്നങ്ങള്‍, ഇന്ത്യന്‍ വാണിജ്യ വാഹന മേഖലയില്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയിലൂടെ മഹീന്ദ്രയുടെ കഴിവില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യത വീണ്ടും ഉറപ്പാക്കാന്‍ ഇത് സഹായകമാകും എന്നു താന്‍ ശക്തമായി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന മൈലേജ് ഗ്യാരണ്ടി 2016-ല്‍ തങ്ങളുടെ എച്ച്സിവി ട്രക്ക് ബ്ലാസോയ്ക്കാണ് ആദ്യമായി നല്‍കിയതെന്നും ഒരൊറ്റ ട്രക്ക് പോലും തിരികെ വന്നില്ലെന്നും മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ വാണിജ്യ വാഹന ബിസിനസ് മേധാവി ജലാജ് ഗുപ്ത പറഞ്ഞു. അതിനു ശേഷം ബ്ലാസോ എക്സ്, ഫ്യൂരിയോ ഐസിവി ശ്രേണി, ഫ്യൂരിയോ7 തുടങ്ങിയവയിലായി നടത്തിയ അവതരണങ്ങളും ഉയര്‍ന്ന ഇന്ധന ക്ഷമത ലഭ്യമാക്കുകയുണ്ടായി. ഇന്ത്യന്‍ ഉപഭോക്താക്കളെ മനസിലാക്കിയുള്ള മഹീന്ദ്രയുടെ സാങ്കേതികവിദ്യാ രംഗത്തെ ഉന്നത നിലവാരമാണിതിനു സഹായിച്ചത്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്നു എന്നുറപ്പാക്കാനുള്ള സര്‍വീസ് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈവേയിലായാലും ഡീലര്‍ഷിപ്പ് വര്‍ക്ക്ഷോപ്പിലായാലും ഉറപ്പായ വേഗതയേറിയ ടേണ്‍ എറൗണ്ട് സമയമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനു പുറമെ അത്യാധുനീക ഐമാക്സ് ടെലിമാറ്റിക്സ് സാങ്കേതികവിദ്യ ഉടമസ്ഥതയുടെ ചെലവു കുറക്കാനും ട്രാന്‍സ്പോര്‍ട്ടര്‍ക്ക് വിദൂരത്തിരുന്ന് തന്‍റെ ട്രക്കുകളില്‍ ശക്തമായ നിയന്ത്രണം ഉറപ്പാക്കാനും സഹായിക്കുന്നു. ഇവയും ഉറപ്പായ ഉയര്‍ന്ന ഗ്യാരണ്ടിയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന സമൃദ്ധിയാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ മൂല്യവര്‍ധനവുകള്‍ വലിയ വാണിജ്യ വാഹന മേഖലയില്‍ ശക്തമായ നിലയില്‍ ഉയരാനായുള്ള യാത്രയില്‍ സഹായകമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റില്‍ (www.mahindratruckandbus.com) ലഭ്യമായ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് മൈലേജ് ഗ്യാരണ്ടി ലഭിക്കുക.

More News

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]

  കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. […]

തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ […]

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ […]

കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് നടത്തിയത് സദാചാര പൊലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു. രാത്രി യാത്രയ്ക്കിടെ കൊച്ചി പൊലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ചെങ്കിലും നടി അർച്ച കവി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടി താക്കീതിൽ ഒതുങ്ങിയത്. […]

error: Content is protected !!