ആദ്യത്തെ കിയ കാരെന്‍സ് അനന്തപ്പൂര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറക്കി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

രാജ്യത്ത് അതിവേഗം വളര്‍ന്നു വരുന്ന കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ കിയ ഇന്ത്യ, അതിന്‍റെ ആദ്യ കസ്റ്റമര്‍ കാര്‍, ആന്ധ്രാപ്രദേശിലെ അനന്തപ്പൂരിലുള്ള ആധുനിക നിര്‍മ്മാണ ശാലയില്‍ നിന്ന് ത്രീ-റോ റിക്രിയേഷണല്‍ വാഹനമായ കിയാ കാരെന്‍സ് ഇന്ന് പുറത്തിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ 'മെയ്ഡ്-ഇന്‍-ഇന്ത്യ' ഓഫറിംഗാണ് കിയാ കാരെന്‍സ്, അത് ഒരു ഫാമിലി വാഹനത്തിന്‍റെ സോഫിസ്റ്റിക്കേഷനും ഒരു SUV യുടെ സ്പോര്‍ട്ടിനെസ്സും സമന്വയിപ്പിച്ച് അത് ആധുനിക ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വശ്യമായ വാല്യു പ്രൊപ്പോസിഷനും ബെസ്റ്റ് ചോയിസും ആക്കുന്നു.

മാത്രമല്ല, സ്വന്തമായ പുതിയ സെഗ്‍മെന്‍റ് സൃഷ്ടിക്കാനും നിര്‍വ്വചിക്കാനും കിയാ കാരെന്‍സ് സജ്ജമാണ്. കാറിന്‍റെ മാസ്സ് പ്രൊഡക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് കിയാ കാരെന്‍സ് വിവിധ മേഖലകളിലും സിമുലേറ്റഡ് കണ്ടീഷനിലും ടെസ്റ്റ് ചെയ്തിട്ടുണ്ട്. കിയാ കാരെന്‍സ് ഇന്ത്യയില്‍ നിര്‍മ്മിച്ച് 80 ല്‍പരം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഡിസംബറിലെ വേള്‍ഡ് പ്രീമിയറിനെ തുടര്‍ന്ന് കിയാ കാരെന്‍സ് 2022 ഫെബ്രുവരിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതാണ്.

Advertisment