കിയ ഇന്ത്യ വെറും 29 മാസത്തില്‍ കയറ്റുമതി 1 ലക്ഷം പിന്നിട്ടു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ, 2019 സെപ്റ്റംബറിൽ സെൽറ്റോസ് ഷിപ്പ് ചെയ്ത് തുടങ്ങിയത് മുതൽ 1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയെ ഒരു എക്സ്പോര്‍ട്ട് ഹബ്ബ് ആയി വികസിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട് രണ്ടര വർഷത്തിനുള്ളിലാണ് കമ്പനി ഈ നാഴികക്കല്ല് കൈവരിച്ചത്.

Advertisment

ഇന്ത്യന്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡിന്‍റെ യഥാര്‍ത്ഥ പ്രതീകങ്ങളായ സെൽറ്റോസും സോനെറ്റും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, സെൻട്രൽ & സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യാ-പസഫിക് എന്നീ മേഖലകളിലെ 91 രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്തത്. നിലവിൽ സെൽറ്റോസിന്‍റെയും സോനെറ്റിന്‍റെയും കയറ്റുമതി വിഹിതം യഥാക്രമം 77% വും 23% വും ആണ്. ഇത് യുണീക് ഓഫറിംഗ് ആക്കി, ബ്രാൻഡ് അതിന്‍റെ ഷിപ്പിംഗ് യൂണിറ്റുകള്‍, പ്രത്യേകിച്ച് കയറ്റുമതി വിപണി ആവശ്യകതകൾ അനുസരിച്ച് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

Advertisment