വൈദ്യുത വാഹനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനായി ഹീറോ ഇലക്ട്രിക്-ആക്സിസ് ബാങ്ക് സഹകരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയായ ഹീറോ ഇലക്ട്രിക്കിന്‍റെ മുഴുവന്‍ ഉല്‍പ്പന്ന നിരയില്‍ എളുപ്പത്തിലും തടസരഹിതവുമായ റീട്ടെയില്‍ വായ്പ ലഭ്യമാക്കാനായി ആക്സിസ് ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഹീറോ ഇലക്ട്രിക്കിന്‍റെ 750ലധികം വരുന്ന ഡീലര്‍മാരില്‍ നിന്ന് ഉപഭോക്താവിന് ഇരുചക്രവാഹന വായ്പ തിരഞ്ഞെടുക്കാം.

Advertisment

ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഇഷ്ടാനുസൃതമാക്കിയ വായ്പ തുകയും കാലാവധിയും ആക്സിസ് ബാങ്ക് ലഭ്യമാക്കുന്നു. ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഡോക്യുമെന്‍റേഷനില്‍ നിരവധി മൂല്യവര്‍ധിത സാമ്പത്തിക ആനുകൂല്യങ്ങളും ഈ സഹകരണത്തിലൂടെ നേടാനാകും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ ആവശ്യകതയില്‍ വലിയ വര്‍ധനവ് കാണുന്നുണ്ടെന്നും മൊബിലിറ്റി പരിവര്‍ത്തനം ചെയ്യുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ ഇവി ടൂവീലര്‍ ഉടമസ്ഥതാ അനുഭവം മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് അവരുടെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മികച്ച സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിങ് ആന്‍ഡ് പേയ്മെന്‍റ്സ് തലവനും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ സുമിത് ബാലി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ശക്തമായ റീട്ടെയില്‍ ബാങ്കിങ് നെറ്റ്വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ അനുഭവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment