/sathyam/media/post_attachments/ByNe8DKYx2nPGjkWDV82.jpg)
ബംഗളൂരു: ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ തങ്ങളുടെ ഐക്കണിക്ക് ഹൈലക്സിന്റെ വില പ്രഖ്യാപിച്ചു. ഹൈലക്സിന് 33,99,000/- രൂപയായിരിക്കും 4*4 എം ടി സ്റ്റാൻഡേർഡ് എക്‌സ് ഷോറൂം വില. ഈ വർഷമാദ്യം അവതരിപ്പിച്ച ഹൈലക്സ് , ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡിംഗ് സാഹസിക ഡ്രൈവുകൾക്കും ദൈനംദിന നഗര ഉപയോഗത്തിനും ഏറ്റവും അനുയോജ്യമായ, അവിശ്വസനീയമായ ഒരു ലൈഫ്‌സ്‌റ്റൈൽ യൂട്ടിലിറ്റി വാഹനം തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. 4*4 എം ടി ഹൈ വേരിയന്റിന് 35,80,000/- രൂപയും 4*4 എ ടി ഹൈ വേരിയന്റിന് 36,80,000/-രൂപയുമാണ് എക്‌സ് ഷോറൂം വില.
ആഗോളതലത്തിൽ, 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി ഹൈലക്‌സ് വിൽപ്പന 20 ദശലക്ഷം യൂണിറ്റുകൾ പിന്നിട്ടു. അഞ്ച് പതിറ്റാണ്ടിലധികവും എട്ട് തലമുറകളിലൂടെയും, ടൊയോട്ട ഹൈലക്‌സ് അസാധാരണമായ അനുഭവങ്ങൾ സമ്മാനിക്കുകയും അവരുടെ ദൈനംദിന ഡ്രൈവിംഗിൽ ആകർഷണീയത ആഗ്രഹിക്കുന്നവരുമായി അഭേദ്യമായ ബന്ധം സൃഷ്ടിക്കുകയും ചെയ്തു , അത് ബിസിനസുകാർക്കൊപ്പമായാലും, കുടുംബവുമൊത്തായാലും.
ശക്തമായ പ്രകടനം കാഴ്ച വെയ്ക്കുന്ന വാഹനം എന്ന നിലയിൽ ഹൈലക്‌സിന്റെ ആഗോള പ്രശസ്തി അതിന്റെ സുദൃഢമായ ഇന്നൊവേറ്റീവ് മൾട്ടി പർപ്പസ് വെഹിക്കിൾ (ഐഎംവി) പ്ലാറ്റ്‌ഫോമും 2.8 എൽ ഫോർ സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനോടുകൂടിയ ശക്തമായ പവർട്രെയിൻ സംവിധാനവുമാണ്. ഇത് 6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്. ഇതിന് പുറമേ, ഹൈലക്സ് അസാധാരണമായ പ്രകടനം , കുറഞ്ഞ മെയിന്റനൻസ് ചെലവ്, വിവിധ ഉപയോഗങ്ങൾക്കായി മികച്ച പ്രായോഗികത എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഹൈലക്‌സിന്റെ 700 എംഎം വാട്ടർ വേഡിംഗ് ശേഷി അതിന്റെ ഓഫ്-റോഡ് ശേഷിയിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് ഇന്ത്യൻ പാതകളിലൂടെ വാഹനമോടിക്കാൻ അനുയോജ്യമാക്കുന്നു.