വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്. 2022 മാര്‍ച്ച് മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. മാര്‍ച്ച് മാസത്തില്‍ 5,608 യൂണിറ്റുകളാണ് സ്‌കോഡ ഓട്ടോ വിറ്റത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ഒരു മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. 2021 മാര്‍ച്ചില്‍ 1,159 യൂണിറ്റുകള്‍ മാത്രം വിറ്റ സ്‌കോഡ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അഞ്ചിരട്ടി വില്‍പന നേടി. ഇതിന് മുമ്പ് സ്‌കോഡ ഇന്ത്യ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയത് 2012 ജൂണിലായിരുന്നു. 4,923 കാറുകളാണ് ആ മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റഴിച്ചത്.

കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലം കാണുകയാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ സാക് ഹോളിസ് പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമും ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുക മാത്രമല്ല കമ്പനിയുടെ ബിസിനസ് പ്രക്രിയ പൂര്‍ണമായും പുനുരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2022-ലെ ആദ്യ മൂന്ന് മാസത്തില്‍ കമ്പനി മറ്റേത് പാദത്തേക്കാളും കൂടുതല്‍ വില്‍പനയും രേഖപ്പെടുത്തി. 2022 ജനുവരിയ്ക്കും മാര്‍ച്ചിനും ഇടയില്‍ 13,120 വാഹനങ്ങളാണ് സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,016 യൂണിറ്റുകളാണ് വിറ്റിരുന്നത്. അഞ്ചിരട്ടി വര്‍ദ്ധനവാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ഈ വര്‍ഷം നേടിയത്.

 

Advertisment