ഉത്തരേന്ത്യയില്‍ വിപണി സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഉത്തരേന്ത്യയിലെ വിപണിയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ച് സ്‌കോഡ് ഓട്ടോ ഇന്ത്യ വളര്‍ച്ച തുടരുന്നു. 2019-ല്‍ 25 കസ്റ്റമര്‍ ടച്ച് പോയിന്റുകളില്‍ ഉണ്ടായിരുന്ന ഇടത്തുനിന്നും ഉത്തരേന്ത്യയില്‍ 2022-ല്‍ 51 പോയിന്റുകളായി വര്‍ദ്ധിപ്പിച്ചു. അതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിപണിയില്‍ 104 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. നഗര കേന്ദ്രങ്ങളിലെ സാന്നിദ്ധ്യവും സ്‌കോഡ ഓട്ടോ ഇന്ത്യ വര്‍ദ്ധിപ്പിച്ചു. 127 ശതമാനം വളര്‍ച്ചയാണ് 2019-നും 2022-നും ഇടയില്‍ ഉണ്ടായത്. 2019-ല്‍  15 നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ടായിരുന്ന സ്‌കോഡ 2022-ല്‍ 34 നഗരങ്ങളിലേക്ക് സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം 15 നഗരങ്ങളില്‍ കൂടി സാന്നിദ്ധ്യം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമാണ് മേഖലയിലെ ഈ വളര്‍ച്ച. ഈ തന്ത്രത്തിന്റെ ഭാഗമായി പുതിയ പ്ലാറ്റ് ഫോമുകളും വാഹനങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം സ്‌കോഡ കസ്റ്റമര്‍ ടച്ച്‌പോയിന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഉപഭോക്താക്കളുമായി അടുപ്പം സ്ഥാപിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഡീലര്‍മാരുടെ ശൃംഖലയിലെ വളര്‍ച്ച ഈ മേഖലയിലെ വില്‍പ്പനയില്‍ 173 ശതമാം വളര്‍ച്ചയ്ക്ക് കാരണമായി.

ഇന്ത്യയിലെമ്പാടും കമ്പനിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ സാക് ഹോളിസ് ഉത്തരേന്ത്യയിലെ കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ വളര്‍ച്ചയെ കുറിച്ച് പറഞ്ഞു. തെക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ ഞങ്ങളുടെ വിപുലീകരണത്തിന് ശേഷം ഉത്തരേന്ത്യ ഞങ്ങളുടെ വളര്‍ച്ചയുടെ ഭാഗമാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കോഡ ഓട്ടോ ഇന്ത്യ അടുത്തിടെ സ്‌കോഡ സ്ലാവിയ വിപണിയില്‍ എത്തിച്ചിരുന്നു.

Advertisment