ഇന്ത്യയില്‍ വികസന പദ്ധതികള്‍ തുടര്‍ന്ന് : ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ഹരിയാനയിലെ മാനേശ്വര്‍ പ്ലാന്റിനെ ആഗോള റിസോഴ്സ് ഫാക്ടറിയായി വികസിപ്പിക്കും. കയറ്റുമതി പദ്ധതികള്‍ക്കു പുറമെ ഇന്ധന ക്ഷമതയുള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടേഴ്സ് ശക്തമായ നടപടികള്‍ സ്വീകരിക്കും.

Advertisment

കമ്പനിയുടെ ഇന്ത്യയിലെ വില്‍പനയില്‍ എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങളാണ് ഗണ്യമായ പങ്കു വഹിക്കുന്നത്. ഈ അവസരം കൂടുതല്‍ പ്രയോജനപ്പെടുത്താനായി ഈ വിഭാഗത്തില്‍ പുതിയ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.ഫ്ളെക്സ് ഫ്യൂവല്‍ സാങ്കേതികവിദ്യ, വിവിധ വൈദ്യുത വാഹന മോഡലുകള്‍ എന്നിവ അവതരിപ്പിച്ചാവും മുന്നേറ്റമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ അത്സുഷി ഒഗാട്ട പറഞ്ഞു.

ഇരുപതു വര്‍ഷമായി തുടരുന്ന യാത്രയില്‍ തങ്ങള്‍ അഞ്ചു കോടിയിലേറെ ഇന്ത്യന്‍ കുടുംബങ്ങളിലാണ് ആഹ്ലാദം എത്തിച്ചിരിക്കുന്നതെന്ന് വിപണന വിഭാഗം ഡയറക്ടര്‍ യാദ് വിന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

Advertisment