Advertisment

2022 ഏഷ്യ റോഡ് റേസിങ് ചാംമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ടീം മലേഷ്യയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സോളോ ഇന്ത്യന്‍ റേസിങ് ടീം ഏഷ്യ റോഡ് റേസിങ് ചാംമ്പ്യന്‍ഷിപ്പ് 2022ന് സജ്ജമാക്കി. മാര്‍ച്ച് 22-ല്‍ തായ്ലന്‍ഡില്‍ നടന്ന ഉദ്ഘാടന റൗണ്ടിന് ശേഷം ഏഷ്യയിലെ ഏറ്റവും കാഠിന്യമേറിയ മോട്ടോര്‍ സ്പോര്‍ട്സ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് മലേഷ്യയിലെ സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുന്നത്. ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ റൈഡേഴ്സിന്‍റെ ജോഡി രാജീവ് സേതുവും സെന്തില്‍ കുമാറും 6 രാജ്യങ്ങളില്‍ നിന്നുള്ള 16 ഏഷ്യന്‍ റൈഡര്‍മാര്‍ക്കെതിരെ (ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം) ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി (എപി250) വിഭാഗത്തില്‍ ഏറ്റുമുട്ടും.

നല്ല തുടക്കത്തോടെയാണ് 2022 എആര്‍ആര്‍സി സീസണിലേക്ക് ഹോണ്ട റേസിങ് ഇന്ത്യ ടീം കടക്കുന്നത്, രാജീവും സെന്തിലും ടീമിനായി വിലപ്പെട്ട പോയിന്‍റുകള്‍ നേടി. സെപാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ മുന്‍ പരിചയവും, ഒപ്പം റൗണ്ട് 1ന് ശേഷമുള്ള പരിചയവും വഴി മികച്ച വിജയം ലക്ഷ്യമിടുന്നു, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ മിസ്റ്റര്‍ പ്രഭു നാഗരാജ് പറഞ്ഞു.

2022ല്‍ പരിചയസമ്പന്നനായ രാജീവ് സേതുവാണ് ഏഷ്യാ പ്രൊഡക്ഷന്‍ (എപി250) ക്ലാസിലെ എആര്‍ആര്‍സിയില്‍ മുന്നില്‍. എആര്‍ആര്‍സിലെ അദ്ദേഹത്തിന്‍റെ നാലാമത്തെ സീസണാണ്. എപി250-ല്‍ ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച ഫിനിഷിംഗ് രാജീവ് രേഖപ്പെടുത്തിയത് സെപാംഗിലാണ്.

 

Advertisment