വാഹനപ്രേമികൾക്ക് പ്രതീക്ഷയേകി അതുഗ്രൻ പെർഫോമെൻസുമായി ക്രേറ്റയുടെ എൻ–ലൈൻ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഹ്യുണ്ടേയ് വെന്യുവിന്റെ ഫെയ്സ്‌ലിഫ്റ്റ് വകഭേദവും എൻ–ലൈനും വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.

Advertisment

ഇതേസമയം തന്നെ ക്രേറ്റയുടെ സ്പോർട്സ് വകഭേദമായ എൻ–ലൈൻ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടേയ്. അത് ആദ്യം ദക്ഷിണ അമേരിക്കൻ വിപണിയിലും പിന്നാലെ ഇന്ത്യയിലും എത്തുമെന്നു വേണം കരുതാൻ.

തുടക്കത്തിൽ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ വാഹനം വിൽപനയ്ക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനുമുന്നോടിയായി ഹ്യുണ്ടേയ് ബ്രസീൽ സമൂഹമാധ്യമങ്ങളിൽ വാഹനത്തിന്റെ ടീസറുകൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. വാഹനത്തിന്റെ ദൃശ്യങ്ങളിൽ എൻ–ലൈൻ ബാഡ്ജിങ് കൃത്യമായി നൽകിയിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇന്തൊനീഷ്യൻ വിപണിയിൽ മുഖം മിനുക്കി എത്തിയ ക്രേറ്റയിലല്ല എൻ–ലൈൻ ബാഡ്ജിങ് വന്നിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലും റഷ്യയിലും ഇന്ത്യയിലുമുള്ള മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എൻ–ലൈൻ വരുന്നത്.

ഐ20യുടെ സ്പോർട്സ് പതിപ്പായാണ് ഹ്യുണ്ടായ് അവരുടെ സബ് ബ്രാൻഡായ എൻ–ലൈൻ കിറ്റ് അവതരിപ്പിച്ചത്. എന്തായാലും സ്പോർട്സ് കിറ്റ് ഉൾപ്പെടെ ഹിറ്റ് എസ്‌യുവി ഇന്ത്യയിലേക്ക് എത്തുമെന്ന് തന്നെയാണ് കരുതുന്നത്.

Advertisment