/sathyam/media/post_attachments/slBogPr0zGfJ51QSgmM2.jpg)
മുംബൈ : ലോകോത്തര പ്രശംസ നേടിയ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവയ്‌ക്കൊപ്പം, ഡിഫൻഡർ 130 അവതരിപ്പിച്ച് ലാൻഡ് റോവർ . എട്ട് യാത്രക്കാർക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്നതും സാഹസിക യാത്രകൾക്ക് അനുയോജ്യമായ തരത്തിലുമാണ് പുതിയ ഡിഫൻഡർ 130 സജ്ജീകരിച്ചിരിക്കുന്നത്.
/sathyam/media/post_attachments/ofB7pB0IqqJQhrFLY15i.jpg)
എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തലുകളും സാങ്കേതികവിദ്യകളും പുതിയ ഡിഫൻഡർ 130-നെ വ്യത്യസ്തമാക്കുന്നു. നിലവിലുള്ള ബ്രൈറ്റ് പാക്കിന് പുറമെ ലഭ്യമായ എക്സ്റ്റൻഡഡ് ബ്രൈറ്റ് പായ്ക്ക് എക്സ്റ്റീരിയറിനെ കൂടുതൽ വിശാലവും മനോഹരവുക്കുന്ന തരത്തിലുള്ളതാണ് .
/sathyam/media/post_attachments/dKkaPu5tJztXZdmfWVxW.jpg)
മൂന്ന് നിര ഇരിപ്പിടങ്ങളിലും ഓരോ യാത്രക്കാർക്കും സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ ഇന്റീരിയർ ഡിസൈനിൽ പുതിയ നിറങ്ങളും മെറ്റീരിയൽ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ 28.95 സെന്റീമീറ്റർ (11.4) പിവി പ്രോ ടച്ച്‌സ്‌ക്രീൻ, സ്റ്റാൻഡേർഡ് ഇലക്‌ട്രോണിക് എയർ സസ്പെൻഷൻ, ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്ലസ് എന്നീ സാങ്കേതിക വിദ്യകളും പുത്തൻ ഡിഫൻഡർ 130 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/post_attachments/ILOKBUQFyWyApdKDgGS3.jpg)