പാലക്കാട്: സ്‌കോഡ ഓട്ടോ, കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ എണ്ണം വര്‍ധിപ്പിച്ച്,വിപണി സാന്നിധ്യം ശക്തമാക്കും.ഇതിന്റെ ഭാഗമായി തിരൂരില്‍ പുതിയ,ടച്ച് പോയിന്റ് തുറന്നു.ഇതോടെ ജൂണ്‍ മാസത്തില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 205 ആയി ഉയര്‍ന്നു. 2021 ഡിസംബറില്‍ 175 ടച്ച് പോയിന്റുകളായിരുന്നു ഉണ്ടായിരുന്നത്.19 ശതമാനം വര്‍ധനവോടെയാണ്.
അവസാനത്തോടെ 250 ടച്ച് പോയിന്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ നാല് മേഖലകളിലായാണ് 205 ടച്ച് പോയിന്റുകള്‍ ഉള്ളത്. സ്‌കോഡ ബ്രാന്‍ഡിന് ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാണുള്ളതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.സ്ലാവിയ,സൂപ്പര്‍ബ് ഒക്ടേവിയ,കുഷാഖ്, കോഡിയാക്ക് എന്നീ അഞ്ചു മോഡലുകളാണ് ഇന്ത്യയിലുള്ളത്. മെട്രോ,നോണ്‍-മെട്രോ കേന്ദ്രങ്ങളിലെ പ്രധാന മാര്‍ക്കറ്റ് ക്ലസ്റ്ററുകളാണ് സ്‌കോഡ ലക്ഷ്യമിടുന്നത്.