വില്പനയില്‍ പുതിയ റെക്കോഡുമായി സ്‌കോഡ ഓട്ടോ ഇന്ത്യ

New Update
publive-image
പാലക്കാട്: ജൂണ്‍ മാസത്തില്‍ 6023 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു.ഈ വര്‍ഷം മാര്‍ച്ചിലെ 5152 എന്ന റെക്കോഡാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്.2021 ജൂണില്‍ കേവലം 734 കാറുകളാണ് വിറ്റഴിച്ചത്.ഇപ്പോള്‍ 721 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടപ്പുവര്‍ഷം ആദ്യ ആറുമാസക്കാലയളവില്‍ 28,899 കാറുകള്‍ വിറ്റഴിച്ചു.അതേസമയം കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിറ്റത് 23,858 യൂണിറ്റുകളായിരുന്നു. 2018-ല്‍ തുടക്കമിട്ട ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഫലമാണ് പുതിയ റെക്കോഡുകളെന്ന് സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.
2022 സ്‌കോഡ ഇന്ത്യയുടെ മികച്ച വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ്.മൊത്തം ഷോറൂമുകളുടെ എണ്ണം 205 ആയി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇത് 175 മാത്രമായിരുന്നു.ഈ വര്‍ഷം 250 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.
Advertisment
Advertisment