ഹോണ്ട ആക്ടിവ 7G ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ജാപ്പനീസ് ഇരുചക്ര വാഹന ഭീമനായ ഹോണ്ടയുടെ ആക്ടിവ. ഇപ്പോഴിതാ പുത്തന്‍ ആക്ടിവ ഹോണ്ടയുടെ പണിപ്പുരയിലാണെന്നാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഹോണ്ട ആക്ടിവ 7G ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‍കൂട്ടറിന്‍റെ മുഴുവന്‍ രൂപഘടനയും വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രത്തിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് ടീസ് ചെയ്‍തതായും എച്ച്‌ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സ്‍കൂട്ടര്‍ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പുതിയ മോഡലില്‍ കോസ്‌മെറ്റിക്, ഫീച്ചര്‍ അപ്‌ഡേറ്റുകളുടെ ഒരു ശ്രേണി പ്രതീക്ഷിക്കാം.

പുതിയ തലമുറ മോഡലായ ഹോണ്ട ആക്ടിവ 7G ആയി പുതിയ മോഡല്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വര്‍ഷം മുമ്ബാണ് ആക്ടിവ 6G അവതരിപ്പിക്കുന്നത്. വളരെക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ഹീറോ സ്‌പ്ലെന്‍ഡറിനെ പിന്തള്ളി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആക്ടിവയുടെ കരുത്തില്‍ ആയിരുന്നു.

വരാനിരിക്കുന്ന പുതിയ തലമുറ ഹോണ്ട ആക്ടിവ സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്‌സ്, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. നിലവിലെ 110 സിസി ഫാന്‍-കൂള്‍ഡ് ഫോര്‍-സ്ട്രോക്ക് എഞ്ചിന്‍ സ്‍കൂട്ടറില്‍ തുടരും. ഈ എഞ്ചിന് പരമാവധി 7.68 bhp കരുത്തും 8.79 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ആക്ടീവ 6G-യെ അപേക്ഷിച്ച്‌ ഇന്ധനക്ഷമതയും മെച്ചപ്പെടുമ്ബോള്‍, വരാനിരിക്കുന്ന മോഡലില്‍ പവറും ടോര്‍ക്ക് ഔട്ട്പുട്ടും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുമായി പുതിയ തലമുറ ഹോണ്ട ആക്ടിവ എത്തിയേക്കാം.ടീസര്‍ ചിത്രമല്ലാതെ സ്കൂട്ടറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നും കമ്ബനി അവകാശപ്പെടുന്നു.

2001-ല്‍ ആണ് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം സ്‌കൂട്ടര്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ആധിപത്യം സ്ഥാപിച്ചു. 110 സിസി വേരിയന്റുകള്‍ക്ക് പുറമെ, ആക്ടിവ 125 മോഡലും ഓഫറിലുണ്ട്. അത് പ്രീമിയം 125 സിസി വിഭാഗത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ജൂപ്പിറ്റര്‍ 125 , വെസ്‍പ 125 തുടങ്ങിയ എതിരാളികളുമായി ഹോണ്ട ആക്ടിവ മത്സരിക്കുന്നു. ആക്ടീവ 7G കൂടി എത്തിയാല്‍ ഹോണ്ട ഇന്ത്യയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment