/sathyam/media/post_attachments/bihC8w85iEmQg7H1Md3x.jpg)
കൊച്ചി: ഈ ഉത്സവ സീസണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്‍പന 7 ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി. ഇതില്‍ 4,23,216 യൂണിറ്റ് ആഭ്യന്തര വില്‍പനയും 39,307 യൂണിറ്റ് കയറ്റുമതിയുമായിരുന്നു. 2021 ആഗസ്റ്റില്‍ ആകെ വിറ്റഴിച്ച 4,31,594 യൂണിറ്റുകളില്‍ 4,01,480 യൂണിറ്റ് ആഭ്യന്തര വില്‍പനയും 30,114 യൂണിറ്റ് കയറ്റുമതിയായിരുന്നു.
മുന്‍ മാസത്തെയും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെയും താരമത്യം ചെയ്യുമ്പോള്‍ കമ്പനിയുടെ പ്രകടനം സ്ഥിരത കൈവരിയ്ക്കുകയാണ്. ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയോടെ തങ്ങള്‍ ഉത്സവ സീസണിനെ സ്വാഗതം ചെയ്യുകയാണ്. തങ്ങളുടെ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമായ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍ ആഘോഷങ്ങള്‍ ഇരട്ടിയാക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.