/sathyam/media/post_attachments/4ewPORBUURkWbaMQ4QvR.jpeg)
ഇന്ത്യ യമഹ മോട്ടോറിന്റെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡല്‍ ശ്രേണിയുടെ ഉന്നത മൈലേജിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ അംഗീകൃത ഡീലര്‍മാരായ പെരിങ്ങാട്ട് മോട്ടോര്‍ ഇന്‍ഡെല്‍ ഓട്ടോമോട്ടീവ്‌സ്, ശ്രീ വിഘ്‌നേശ്വര മോട്ടോര്‍സ് എന്നിവയുമായി സഹകരിച്ച് മൈലേജ് ചലഞ്ച് പരിപാടികള്‍ സംഘടിപ്പിച്ചു.
ഫാസിനോ 125 ഫൈ ഹൈബ്രിഡ്, റേ 125 ഫൈ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 ഫൈ ഹൈബ്രിഡ് തുടങ്ങിയവ അടങ്ങിയതാണ് യമഹയുടെ 125 ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡല്‍ ശ്രേണി. നൂറിലേറെ യമഹ ഉപഭോക്താക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. മൂന്നു ഡീലര്‍ വിഐപികളുടേയും ഉപഭോക്താക്കളുടേയും സാന്നിധ്യത്തില്‍ യമഹയുടെ മുതിര്‍ന്ന മാനേജുമെന്റ് അംഗങ്ങള്‍ പരിപാടികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.