ഹീറോ ഇലക്‌ട്രിക്‌ ഹൈദരാബാദിൽ ആറാമത് ഡീലർഷിപ് ആരംഭിച്ചു

New Update

publive-image

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക് ഹൈദരാബാദിലെ ആറാമത് ഡീലർഷിപ് ഉദ്‌ഘാടനം ചെയ്‌തു. കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹീറോയുടെ നീക്കം.

Advertisment

ഉപഭോക്താക്കൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന ഓട്ടോമൊബൈൽ ഹബ്ബിലാണ് പുതിയ ഡീലർഷിപ് തുറന്നിരിക്കുന്നത്. ഹീറോ ഇലക്ട്രിക് വിദഗ്‌ധരുടെ പ്രത്യേക മേൽനോട്ടവും ഇവിടെയുണ്ടാകും. സെയിൽസും സർവീസുമടക്കം ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും പുതിയ ഡീലർഷിപ്പിൽ ഒരുക്കിയിട്ടുണ്ടെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു.

ഹീറോയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്‌സിന്റെ പ്രിൻസിപ്പൽ ഡീലർ അങ്കുർ കപൂർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹന മേഖലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഹീറോയുമായുള്ള പങ്കാളിത്തം ഇലക്ട്രിക് വാഹന മേഖലക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ പുതിയ ഉണർവുണ്ടാകുമെന്നും അങ്കുർ കപൂർ പറഞ്ഞു.

Advertisment