/sathyam/media/post_attachments/LUtkHbcndn0OglsvMIgU.jpg)
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്നു ഉയർന്ന ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതൽ കരുത്തുറ്റതുമായ എഞ്ചിൻ കരുത്തേകുന്ന പുതിയ ഇക്കോ. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന + വാൻ, മാരുതി സുസുക്കി ഇക്കോ ഈ സെഗ്‌മെന്‍റിൽ നിരന്തരമായി ആധിപത്യം പുലർത്തുന്നു. അതിന്‍റെ വിജയത്തിൽ ചുവടുറപ്പിച്ച്, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ന്യൂ ഇക്കോ നൂതനമായി എഞ്ചിനീയറിംഗ് ചെയ്യുകയും ഡ്യുവൽ പർപ്പസ് വാഹനമായി വികസിപ്പിച്ചെടുക്കുകയും ചെയ്തു.
സൗകര്യപ്രദവും വിശാലവുമായ ഒരു ഫാമിലി കാർ തിരയുന്ന കസ്റ്റമേഴ്‌സിന്‍റെയും, ഫ്ലെക്‌സിബിൾ ഇന്‍റീരിയർ സ്‌പെയ്‌സുള്ള പ്രായോഗിക വാഹനം വേണ്ടിവരുന്ന സംരംഭകരുടെയും ആവശ്യങ്ങൾ ഇത് തികച്ചും നിറവേറ്റുന്നു. പുതുക്കിയ ഇന്‍റീരിയറുകളും അത്യാധുനിക ടെക്നോളജിയും ഫീച്ചറുകളും കൊണ്ട്, ഉടമകൾക്ക് അഭിമാനിക്കാനും, അവരുടെ കുടുംബങ്ങൾക്ക് മതിപ്പ് ഉളവാക്കാനുമാണ് പുതിയ ഇക്കോ ഡിസൈൻ ചെയ്തിരിക്കുന്നത്.