/sathyam/media/post_attachments/gl0DNKHV0AmzoCZbuWUC.jpg)
കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോഫ്റ്റ്വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ ഏഥര്‍സ്റ്റാക്ക് 5.0യാണ് പുറത്തിറക്കിയത്. ഗൂഗിള്‍ പിന്തുണയ്ക്കുന്ന വെക്ടര്‍ മാപ്പുകള്‍ക്ക് പുറമെ ഡാഷ്ബോര്‍ഡിനായി തികച്ചും പുതിയ യൂസര്‍ ഇന്റര്‍ഫേസ്, നാല് പുതിയ നിറങ്ങള്‍, പുതിയ സീറ്റ്, ചരിവുകളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഓട്ടോ ഹോള്‍ഡ് , അഞ്ച് വര്‍ഷത്തെ ദീര്‍ഘിപ്പിച്ച ബാറ്ററി വാറന്റി പ്രോഗ്രാം എന്നിവയ്ക്ക് പുറമെ ഏഥറിന്റെ സ്‌കൂട്ടര്‍ ആക്സസറികളും മര്‍ച്ചന്‍ഡൈസുകളും ഏഥര്‍ പുറത്തിറക്കി.
/sathyam/media/post_attachments/cARAUYeMcIMw6wfX7gVv.jpg)
നേരത്തെ ഏഥര്‍ സ്‌കൂട്ടറുകള്‍ വാങ്ങിയിട്ടുള്ള 1,000 ഉപഭോക്താക്കള്‍ക്ക് ഒരു ബൈബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് 80,000 രൂപയ്ക്ക് പുതിയ ഏഥര്‍ 450 എക്‌സ് വാങ്ങാനാവും. ഈ ബൈബാക്ക് അപ്ഗ്രേഡ് തിരഞ്ഞെടുക്കുന്ന ആദ്യത്തെ 1000 ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് നല്‍കുമ്പോള്‍ 70,000 രൂപയ്ക്ക് വാഹനം ലഭിക്കും. പുതിയ ഏഥര്‍450എക്‌സ്, 450 പ്‌ളസ്സ് എന്നിവ രാജ്യത്ത് ഉടനീളം 70 നഗരങ്ങളിലും 89 എക്‌സ്പീരിയന്‍സ് സെന്ററുകളിലും ടെസ്റ്റ് റൈഡിനും വില്‍പ്പനയ്ക്കും ലഭ്യമാകും.
/sathyam/media/post_attachments/UzUSl0R2nP8q2acCrpXh.jpg)
ടച്ച്സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, റിമോട്ട് ഡയഗ്നോസ്റ്റിക്സ് എന്നിവ പോലെയുള്ള വിപണിയിലെ ആദ്യ അനുഭവങ്ങളാണ് ഏഥര്‍ സ്റ്റാക്ക് നല്‍കുന്നതെന്നു ഏഥര്‍ എനര്‍ജി കോ-ഫൗണ്ടറും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.പുതിയ ഫ്‌ലൂയിഡ് യുഐ, ഗൂഗിള്‍ വെക്ടര്‍ മാപ്പുകള്‍ എന്നിവ ഉപയോഗിച്ച് ഏഥര്‍ സ്റ്റാക്ക് 5.0 ടച്ച്സ്‌ക്രീന്‍, മാപ്പ് അനുഭവങ്ങളെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്നുവെന്നും തരുണ്‍ മേത്ത പറഞ്ഞു.
/sathyam/media/post_attachments/igwqjzo6GGLMAKjmxtQL.jpg)