കെ പി എ മനാമ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു

New Update
publive-image

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെൽത്ത് ന്റെ സഹകരണത്തോടെ  മെഡിക്കൽ ക്യാമ്പും ഹൃദ്രോഗബോധവൽക്കരണവും സംഘടിപ്പിച്ചു. മനാമ താരിഖ് അൽ മൊയ്‌ദ് ടവറിൽ വച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നിരവധി സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക് ഉപകാരപ്രദമായി.  "ഹൃദ്രോഗവും പരിഹാരവും" എന്ന വിഷയത്തിൽ കിംസ് ഹോസ്പിറ്റൽ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ജൂലിയൻ  ബോധവൽക്കരണ ക്ലാസ് എടുത്തു.  ഏരിയ  പ്രസിഡന്റ്  മഹേഷ് കെ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ആയ  അഷ്ക്കർ പൂഴിതല ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി സന്തോഷ് കാവനാട് , വൈസ് പ്രസിഡന്റ് കിഷോർ കുമാർ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ, ഏരിയ കോ-ഓർഡിനേറ്റർ മനോജ് ജമാൽ,  പ്രവാസി ശ്രീ  ഗ്രൂപ് ഹെഡ്  സുമി ഷമീർ,   ഏരിയ ജോയിൻ സെക്രട്ടറി ഷമീർ സലീം എന്നിവർ ആശംസകൾ അറിയിച്ചു.  ഡെൽമ മഹേഷ് നിയന്ത്രിച്ച ചടങ്ങിന്  ഏരിയ കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ സ്വാഗതവും ഏരിയ സെക്രട്ടറി സജികുമാർ എം.എ  നന്ദിയും അറിയിച്ചു.  കെ.പി.എ സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ , പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Advertisment