ബഹ്റൈനില്‍ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ പ്രവാസി മരിച്ചു

New Update

publive-image

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ 37 വയസുകാരനായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അല്‍ ഫതഹ്‍ ഹൈവേയിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment

ഉച്ചയ്‍ക്ക് 1.45നായിരുന്നു അപകടം. ഒരു കാര്‍, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

NEWS
Advertisment