ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോദ്ഘാടനം മുൻ മനാമ എംപി അഹമ്മദ് കറാത്ത നിർവഹിച്ചു

New Update

publive-image

മനാമ: ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോദ്ഘാടനം ഇന്ന് വെള്ളിയാഴ്ച ആദരണീയനായ മുൻ മനാമ എംപി അഹമ്മദ് കറാത്ത നിർവഹിച്ചു.

Advertisment

publive-image

കനത്ത ചൂടിൽ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ തുടർച്ചയായി നടത്തിവരുന്ന ഈ കർമ്മ പദ്ധതി പതിനായിരകണക്കിന് തൊഴിലാളികൾക്കാണ് ഇന്നേവരെ ആശ്വാസമായിട്ടുള്ളത്. ബഹ്റൈനിൽ ആദ്യമായി തുടക്കം കുറിച്ച ഈ കർമ്മപദ്ധതി ഏഴാവർഷത്തിലാണ് എത്തി നിൽക്കുന്നത്.

publive-image

കുടിവെള്ളം പഴവർഗ്ഗങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ,പഴച്ചാറുകൾ എന്നിവയാണ് വിവിധ സഹായ ഹസ്തങ്ങളിലൂടെ വിതരണം ചെയ്യുന്നത്. വിവിധ മന്ത്രാലയങ്ങൾ മുതൽ സ്വദേശികളിലും വിദേശികളിലും ഏറെ ജനപിന്തുണ പിടിച്ച് പറ്റിയ സേവനകാരുണ്യ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ സമാപന പരിപാടികൾ നേതൃത്വം നൽകിയത്

publive-image

ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നെജീബ് കടലായി, അജീഷ് കെ വി, അൻവർ കണ്ണൂർ, കാസിം പാടത്തെ കായിൽ, മൻസൂർ, സെലീം നമ്പ്ര കണ്ണൂർ, നെജീബ് കണ്ണൂർ, സലാം അസീസ്, നൗഷാദ് പൂനൂർ, ഷാജി ബാലൻ, മൂസ്സഹാജി, രൺജിത്ത് കൂത്തുപറമ്പ്, മൊയ്തീൻ പയ്യോളി, ബഷീർ കുമരനെല്ലൂർ, സാദത്ത് കരിപ്പാകുളം, മുസ്താഖ് ഹുസൈൻ, പ്രിൻസ് ഖാലിദ്, ഷംസീർ എന്നിവർ പങ്കെടുത്തു. ഭക്ഷണ പായ്ക്കറ്റുകൾ നൽകിയ ഹലായ ഗ്രൂപ്പിനോട് കടപ്പാട് അറിയിച്ചു.

റിപ്പോർട്ട് - ബഷീർ അമ്പലായി

publive-image

Advertisment