ദിനേശ് കുറ്റിയിലിന്റെ വേർപാട് കലാരംഗത്തിനു കനത്ത നഷ്ടം

New Update

publive-image

മനാമ: നാട്ടിലും ബഹ്‌റൈനിലുമായി മുപ്പതു വർഷത്തോളമുള്ള കലാ ബന്ധമായിരുന്നു ദിനേശ് കുറ്റിയിലുമായി തനിക്കുണ്ടായിരുന്നതെന്ന് സ്റ്റേജ് പ്രോഗ്രാം ഓർഗനൈസറും ഓറ ആർട്സ് സെന്റർ ചെയർമാനുമായ മനോജ് മയ്യന്നൂർ പറഞ്ഞു.

Advertisment

ബഹറിനിൽ ആദ്യമായി വന്നപ്പോൾ മനോജ് മയ്യന്നൂർ സംഘടിപ്പിക്കുന്ന പ്രാദേശിക പ്രോഗ്രാമുകളിൽ മയിമിങ്ങും ചില കോമഡി പരിപാടികളുമായിരുന്നു ദിനേശിന്റെ ആദ്യകാല ബഹ്‌റൈൻ പ്രോഗ്രാമുകൾ. പിന്നീട് നാടകങ്ങളും അവതാരകനുമായി അരങ്ങു തകർക്കുകയായിരുന്നു.

കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ അതിജീവന നാടക യാത്ര കേരളത്തിലുടനീളം സഞ്ചരിച്ചത്. ഓരോ സ്ഥലങ്ങളിൽ നാടകങ്ങൾ അവതരിപ്പിക്കുമ്പോഴും ഫോട്ടോയും റിപ്പോർട്ടുകളും മുടങ്ങാതെ മനോജിനു അയക്കാറുണ്ടായിരുന്നു.

അസുഖം ബാധിച്ചു ആശുപത്രിയിൽ പ്രവേശിപിച്ച മിക്ക ദിവസങ്ങളിലും മനോജ് മയ്യന്നൂർ ദിനേശിന്റെ സഹോദരങ്ങളെ ദിനേശിന്റെ മൊബൈൽ നമ്പറിൽ തന്നെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. നാടകരംഗത്ത് മാത്രമല്ല, കലാരംഗത്തെ ഒരു സകല കലാ വല്ലഭനെയാണ് കലാരംഗത്തിനും നാടിനും, ബഹ്‌റിനും നഷ്ടമായതെന്ന്‌ മനോജ് മയ്യന്നൂർ പറഞ്ഞു.

Advertisment