കെപിഎ ബഹ്‌റൈൻ 'സ്നേഹസ്പർശം' ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ബഹ്റൈന്‍: പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ആറാമത് കെപിഎ സ്നേഹസ്പർശം രക്തദാനക്യാമ്പ് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

കെപിഎ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറർ രാജ് കൃഷ്ണൻ സെക്രട്ടറി കിഷോർ കുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, മനോജ് ജമാൽ, അനൂബ് തങ്കച്ചൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

publive-image

ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, കെപിഎ ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വി.എം. പ്രമോദ്, ജോ. സെക്രട്ടറി പ്രദീപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലേഡീസ് വിങ് എക്സിക്യൂട്ടീവ് ആംഗങ്ങളായ ഷാമില ഇസ്മയിൽ, പൂജ പ്രശാന്ത്, ജ്യോതി പ്രമോദ്, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം പ്രശാന്ത് പ്രബുദ്ധൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Advertisment