/sathyam/media/post_attachments/DFkKORZOPsNI05Um7sQT.jpg)
മനാമ: മലയാളികൾ നെഞ്ചിലേറ്റിയ ഡി4 ഡാന്‍സ് താരം അജിത്ത് അജിത്ത് ബഹ്‌റൈനിലെത്തി. കൊറോണ കാരണം കേരളത്തിലെ പ്രോഗ്രാമുകളൊക്കെ മോശ സ്ഥിതിയിലെത്തിയപ്പോൾ കുടുംബത്തെ പോറ്റാൻ വേറെ വഴി ഇല്ലാതായപ്പോഴാണ് ഗൾഫ് നാടുകളിലെ സ്റ്റേജ് ഷോ സംഘാടകനായ മനോജ് മയ്യന്നൂരിനെ ബന്ധപ്പെട്ടതെന്നും മനോജിന്റെ ഉടമസ്ഥതയിലുള്ള ബഹ്‌റൈനിലെ പ്രശസ്ത സ്ഥാപനമായ ഓറ ആർട്സ് സെന്ററിൽ ഡാൻസ് മാസ്റ്ററായി ജോലിയിൽ പ്രവേശിക്കാൻ വഴി ഒരുങ്ങിയതെന്നും അജിത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും നിറഞ്ഞുനിന്ന ഈ കലാകാരൻ മഴവിൽ മനോരമയിലെ ഡി4 ഡാൻസിൽ 2014 മുതൽ 2019 വരെയായി മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിന്ന ഡാൻസറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ കലാകാരൻ കേരളത്തിലെ സ്കൂൾ കോളേജ് ഉത്സവവേദികളിലെ പ്രത്യേക ക്ഷണിതാവായിട്ടുണ്ട്. ഡാന്‍സ് കോറിയോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിനുപുറമെ അമേരിക്ക, ലണ്ടൻ, ആഫ്രിക്ക, മലേഷ്യ, ദുബൈ , ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങി അജിത്ത് ഡാൻസ് പ്രോഗ്രാമുമായി പോകാത്ത രാജ്യങ്ങളില്ല. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പൂഴിക്കൽ അശോകന്റെയും അംബികയുടെയും മൂത്ത മകനായ അജിത്ത് ഡാൻസ് വേദികളിൽ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി നിറഞ്ഞു നിൽക്കുമ്പോഴും, പങ്കെടുക്കാനുള്ള ചിലവിനുള്ള കാശിനായി ലോറി ഡ്രൈവറായും, മണൽ വരിയും, പെയിന്റിങ്ങു ജോലിചെയ്തുമായിരുന്നു മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്തിയത്.
കൊറോണ കലാകാരന്മാരെയൊക്കെ തന്നെ പട്ടിണിയാക്കി എങ്കിലും അജിത്ത് തന്റെ കുടുംബത്തെ പോറ്റാൻ നേരെ ബഹ്റൈനിലേക്കു പറക്കുകയായിരുന്നു. അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ എല്ലാതരം ഡാൻസുകളും പഠിപ്പിക്കാൻ തയ്യാറായി തന്റെ പ്രിയപ്പെട്ട മലയാളികളെ കാത്തിരികയാണ് താനെന്നു അജിത്ത് പറഞ്ഞു. നാട്ടിൽ ഭാര്യ ലക്ഷ്മിയും മകൻ നസൽ ലിയാനും അച്ഛനും അമ്മയും സഹോദരിയും അടങ്ങിയതാണ് അജിത്തിന്റെ കുടുംബം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us