/sathyam/media/post_attachments/VVoSMCeDdXupFWbPGZGm.jpg)
ബഹ്റൈന്‍:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻറെ (79) നിര്യാണത്തിൽ ബഹ്റൈനിലെ സംരംഭകരുടെ കൂട്ടായ്മയായ ബിഎംബിഎഫ് & യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.
/sathyam/media/post_attachments/IUDPTu5B3FJbKTBa7ra2.jpg)
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1991 മുതൽ സംഘടനയുടെ പ്രസിഡണ്ടാണ്.
/sathyam/media/post_attachments/VODKdb4KwUCNFWD8pZvg.jpg)
2011 ൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നാലാം വാർഷികത്തിലെ പ്രൗഡഗംഭീരമായ പരിപാടിയിൽ പങ്കെടുത്ത് ബഹ്റൈനിൽ പ്രവാസം നിർത്തി കേരളത്തിൽ കച്ചവടം തുടങ്ങുന്നവർക്ക് വ്യാപാരി വ്യവസായി ഭരണസമിതിയുടെ എല്ലാ പിന്തുണയും വേദിയിൽ വെച്ച് നൽകുകയും വാഗ്ദാനം അക്ഷരം പ്രതി നടപ്പിലാക്കാൻ നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ സൂചിപ്പിച്ചു. പ്രാർത്ഥനയും ആദരാജ്ഞലികളും അർപ്പിക്കുന്നതോടൊപ്പം കുടുബദുഖത്തിൽ പങ്കാളിയാവുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us