ബഹ്‌റൈനിലെത്തി 24 മണിക്കൂറിനുള്ളില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ജോബ് വിസയിൽ ബഹ്‌റൈനിലെത്തി 24 മണിക്കൂറിനുള്ളില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ ആഫ്രിക്കന്‍ സ്വദേശിയായ പ്രവാസിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഅമീര്‍ പ്രദേശത്താണ് സംഭവം നടന്നത്.

Advertisment

ജീവപര്യന്തം തടവിന് ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. റൂംമേറ്റുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

റൂംമേറ്റ് മരത്തടികള്‍ കൊണ്ടും മറ്റും നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നും, മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം പ്രതിക്ക് മേല്‍ ചുമത്തരുതെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

Advertisment