മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

ബഹ്റൈൻ: മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്‌ലാഹ് സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി.

Advertisment

publive-image

സമാജം മുൻപ്രസിഡന്റ്‌ അനസ് റഹീം സ്വാഗതം ആശംസിച്ചു. സമാജം രക്ഷധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ്‌ റഫീഖ്, ക്യാൻസർ കെയർ ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ബിഎംസി ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബി എം സി ന്യൂസ് ഹെഡ് പ്രവീൺ കൃഷ്ണ, കിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ അനസ്, ആസിഫ്, സമാജം അംഗവും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ, സമസ്ത ബഹ്‌റൈൻ ജോ. സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം, സംസ്‌കൃതി പ്രതിനിധികളായ സിജു, ഹരി പ്രകാശ്, കനോലി ബഹ്‌റൈൻ പ്രസിഡന്റ് സലാം, സെക്രട്ടറി മനു തറയ്യത്ത്, തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ്, കറുകപ്പുത്തൂർ കൂട്ടായ്മ പ്രധിനിധികൾ, യു.പി.പി പ്രതിനിധി മോനി ഓടക്കണ്ടത്തിൽ, ബഹ്‌റൈൻ പൗര പ്രമുഖൻ ഒത്മാൻ അബ്ദുൽ ഗഫാർ, ഐ വൈ സി സി പ്രധിനിധികൾ, മനോജ്‌ വടകര തുടങ്ങിയ ബഹ്‌റൈൻ പ്രവാസ ലോകത്തിലെ പ്രമുഖർ പങ്കെടുത്തു, സമാജം അംഗങ്ങൾ, ഭാരവാഹികൾ എക്സിക്യൂറ്റീവ്, വനിതാ വേദി അംഗങ്ങൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ് നന്ദിയും പറഞ്ഞു.

Advertisment