പവിഴ ദ്വീപിനെ ഗസൽ മഴയാൽ ആസ്വദിപ്പിച്ച് പെരുന്നാൾ ദിനം റാസാ ബീഗം ടീം ധന്യമാക്കി

author-image
ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update

publive-image

ബഹ്റൈന്‍:ബഹ്റൈനിലെ സൽമാനിയ മർമറീസ് ഹാളിൽ സംഘാടനാമികവിൽ നിറഞ്ഞ സദസ്സിൽ ഗസലിന്റെ പൂർണതയിലാക്കി ഓമലാളെ നിന്നെ ഓർത്തു എന്ന നാമത്തിൽ അമേജിൻ ബഹ്റൈനും ഡാറ്റാ മാർക്കും വിസ്മയം തീർത്തു.

Advertisment

publive-image

പ്രോഗ്രാം കോഡിനേറ്റർ ബഷീർ അമ്പലായിയുടെ സ്വാഗതത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ വിശിഷ്ടാതികളായി ക്യാപിറ്റൽ ഗവർണർ കാര്യാലയത്തിലെ യൂസഫ് ലോറി, ചേമ്പർ ഓഫ് കോമേഴ്സ് ഭരണ സമിതി അംഗം മിസ്സിസ് ബത്തൂൽ ദാദാബായ്, വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ്, ബഹ്റൈൻ ഇന്ത്യ ക്രികറ്റ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് മൻസൂർ പ്രവാസി ജേതാവ് സോമൻ ബേബി, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഫ്രൻസ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിന് മാറ്റ് കൂട്ടി. സഹകരിച്ച വിവിധ സ്ഥാപനങ്ങൾക്കുള്ള ബഹുമതി വേദിയില്‍ വെച്ച് വിശിഷ്ടാതിഥികൾ പ്രായോജികർക്ക് അർപ്പിച്ചു.

publive-image

ഉറുദു ഗാനത്തോടെ റാസ ബീഗം ആരംഭിച്ച ഗസൽ ഓമലാളെ നിന്നെ ഓർത്ത് എന്ന വരികളിൽ എത്തിയപ്പോഴെക്കും സദസ്സിന്റെ നിലക്കാത്ത കൈയ്യടികൾ മാത്രമായി.

publive-image

മാതമല്ല സദസ്സിനെ അതിശയിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് ഓമലാളെ എന്ന ഗാനം റാസയുടെ വൻ ഹിറ്റ്ഗാനം അദ്ദേഹത്തിന്റെ ആത്മ സുഹൃത്തും സഹപാഠിയുമായിരുന്ന ഇപ്പോൾ ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനസ് സെലീം വേദിയിലേക്ക് കടന്ന് വന്ന് ആദരം ഏറ്റുവാങ്ങിയത് ഏറെ മനോഹരമായി.

publive-image

അമേജിൻ ബഹ്റൈൻ ഡാറ്റാ മാർക്ക് ടീം നൽകിയ പുരസ്ക്കാരം ഫഹദാൻ ഗ്രൂപ്പ് ചെയർമാൻ നിസാർ റാസാ ബീഗത്തിനും ടീമിനും സമർപ്പിച്ചു. ഇവരുടെ മകളുടെ പെരുന്നാളിന് ഇറക്കിയ ഗാനവും മറ്റു ഗാനങ്ങളും ഏറെ സദസ്സിനെ നിർവ്യതിയിലാക്കി.

publive-image

പ്രശസ്ത ഗായകൻ ഉമ്പായിയുടെ മകൻ സെമീർ ഉമ്പായിയുടെ ഗാനവും സദസ്സിന് ഏറെ ഉണർവേകി. ഭക്ഷണം തുടങ്ങിയിട്ടും സദസ്സിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഏറെ വൈകിയാണ് ഓമലാളെ നിന്നെ ഓർത്ത് എന്ന ബഹ്റൈൻ മലയാളികൾക്ക് മറക്കാൻ കഴിയാത്ത റാസാ ബീഗത്തിന്റെ ഗസൽ രാവ് സമാപിച്ചത്.

Advertisment