/sathyam/media/post_attachments/DspZQaUSr4tdnFP5nCmf.jpg)
മനാമ: അറക്കൽ മഹല്ല് ബഹ്‌റൈൻ കൂട്ടായ്‌മ ചെറിയ പെരുന്നാളിന് ഈദ് സംഗമം നടത്തി. മനാമ ജിദാലിയിലെ മദ്രസ്സ ഓഡിറ്റോറിയത്തിൽ കെ എച്ച് ബഷീറിന്റെ ആദ്യക്ഷതയിൽ കൂട്ടായ്‌മയുടെ രക്ഷാധികാരി സി ഖാലിദ് സാഹിബ് ഉദ്ഘടനം ചെയ്തു. ഉസ്താദ് ഉസ്മാൻ സഖാഫി പ്രാർത്ഥന യും ഈദ് സന്ദേശ പ്രസംഗവും നടത്തി.
ബഹ്‌റൈൻ മദ്രസ്സ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നഹ്‌റിൻ ഫാത്തിമ, അജ് നാൻ എന്നിവർക്ക് ഉസ്മാൻ സഖാഫി ആദരിച്ചു. മുഹമ്മദ് കുട്ടി, സയ്യിദ് ആശംസകൾ നേർന്നു.തുടർന്നു കുട്ടികളും മുതിർന്നവരും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
മിക്സ് കണ്സൾട്ടൻസി സ്പോണ്സർ ചെയ്ത സമ്മാനങ്ങൾ കുട്ടികൾക്ക് കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു. ഹൈദർ അലി, നൗഷാദ്, ഫൈസൽ, ലത്തീഫ്, നൗഷാദ് കെഎംകെ, മഹ്ഫൂസ് നേതൃത്വം നൽകി. സെക്രട്ടറി ഗഫൂർ കെവി സ്വോഗതവും പ്രോഗ്രാം കോഡിനേറ്റർ നൗഫൽ കെപി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us