/sathyam/media/post_attachments/VZi2SaB8ue9FrWA2T2cp.jpg)
ബഹ്‌റൈൻ: ബഹ്‌റൈനിലെ ചേലക്കര നിയോജക മണ്ഡലത്തിലെ ജാതി മത രാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച കൂട്ടായ്മയാണ് നിള ബഹ്‌റൈൻ. കോവിഡിന്റെ ആരംഭത്തിൽ രൂപീകരിച്ച വാട്സപ്പ് കൂട്ടായ്മ ഇന്ന് ചേലക്കരയിലെ എല്ലാ പഞ്ചായത്തിലെയും ആളുകളെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ഭാവി പ്രവർത്തനങ്ങൾ നടത്തുവാൻ മാനമയിലുള്ള കെ സിറ്റിയിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ തീരുമാനിച്ചു.
ഗിരിജ വല്ലഭൻ ഐഎഎഎസ് (റിട്ടേർഡ് അകൗണ്ടന്റ് ജനറൽ )ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ റഷീദ് ആറ്റൂർ അദ്യക്ഷത വഹിച്ചു. സന്തോഷ് ആറ്റൂർ സ്വാഗതവും. അബൂബക്കർ വാഴാലിപ്പാടം നന്ദിയും പറഞ്ഞു. അടുത്ത ഒരു വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ
രാജൻ വി.കെ, മുഹമ്മദ് കുട്ടി പൂളക്കൽ, അബ്ദുള്ള ചെറുതുരുത്തി, റഷീദ് ആറ്റൂർ പ്രസിഡന്റ്, സന്തോഷ് വി.കെ. ജനറൽ സെക്രട്ടറി അബൂബക്കർ വാഴാലിപ്പാടം ട്രഷറർ.
അസീസ് പള്ളം. ഓർഗനൈസിങ് സെക്രട്ടറി. വൈസ് പ്രസിഡന്റ് അസീസ് സി.എം.
ഷിബു പഴയന്നൂർ. ജോയിന്റ് സെക്രട്ടറി സാദിക്ക് വെട്ടിക്കാട്ടിരി, ആഷിക് അബ്ദുള്ള. എക്സിക്യൂട്ടീവ് മെംബേർസ്. സുലൈമാൻ എടക്കാട്ടിൽ, സിജിത്ത് ആറ്റൂർ, ജിസ മുള്ളൂർക്കര, ഉമ്മർ നെടുമ്പുര, മുസ്തഫ, ഉമ്മർ ചുൻകോണത്, ഷമീർ താഴപ്ര, സുലൈമാൻ ആറ്റൂർ, നസീം വെട്ടിക്കാട്ടിരി, അബ്ദുൽ ഖാദർ ചേലക്കര, അസീസ് ചേലൂർ, ഷാനവാസ് പൈങ്കുളം
കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് കീഴിൽ നിള സ്വാന്തനം എന്ന പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട് തീർത്തും ഈ സംഘടനയിലെ അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിള സ്വാന്തനം പദ്ധതിയിലൂടെ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു. നിള സ്വാന്തനം കമ്മിറ്റിയുടെ ചെയർമാൻ ഷിബു ചെറുതുരുത്തി. ജനറൽ കൺവീനർ ബഷീർ കളത്തിൽ അംഗങ്ങളായി ഹനീഫ ആറ്റൂർ, ഉസ്മാൻ വെട്ടിക്കാട്ടിരി, മാഹിർ ചെറുതുരുത്തി എന്നിവരെ തിരഞ്ഞെടുത്തു.
നിള ബഹ്‌റൈനിൽ മെമ്പർ ആവാൻ താല്പര്യം ഉള്ളവർക്ക് റഷീദ് ആറ്റൂർ 34164333, സന്തോഷ് വി.കെ. 39173854, ഷിബു ചെറുതുരുത്തി. 33302709, എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us